---
title: "#wildboarattack |  കാട്ടുപന്നി ശല്യം രൂക്ഷം ; നാദാപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്"
english_title: "#Wildboar #nuisance #severe #youngman #injured #bitten #wildboar #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155224/wildboar-nuisance-severe-youngman-injured-bitten-wildboar-nadapuram-new"
published_at: "2023-10-19T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65314db2a4722_wildboar.jpg"
keywords: []
---

# #wildboarattack |  കാട്ടുപന്നി ശല്യം രൂക്ഷം ; നാദാപുരത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്

> **Lead Summary:** **നാദാപുരം:** **[** നാദാപുരം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കാട്ടുപന്നിയുടെ അക്രമം പതിവാകുന്നു. കാട്ടുപന്നിയുടെ അക്രമത്തില്‍ ഇയ്യങ്കോട് മീത്തലെ പറമ്പത്ത് സുരേഷ് ന് പരിക്കേറ്റു.

## Article Content

**നാദാപുരം:** **[** നാദാപുരം ഗ്രാമ പഞ്ചായത്ത് പരിധിയില്‍ കാട്ടുപന്നിയുടെ അക്രമം പതിവാകുന്നു. കാട്ടുപന്നിയുടെ അക്രമത്തില്‍ ഇയ്യങ്കോട് മീത്തലെ പറമ്പത്ത് സുരേഷ് ന് പരിക്കേറ്റു.

ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം നടന്നത്. പുഷ്പ ഗ്യാസ് ഏജന്‍സി ജീവനക്കാരനായ സുരേഷ് രാവിലെ ജോലി പോകുന്നതിനിടെയാണ് ഈയ്യങ്കോട് കല്ലാച്ചി - ആവോലം റോഡില്‍ വെച്ച് കാട്ടുപ്പന്നിയുടെ കുത്തേറ്റത്.

ഉടന്‍ തന്നെ നാദാപുരം ഗവ: ആശുപത്രിയില്‍ ചികിത്സ തേടി. ആക്രമണത്തില്‍ സുരേഷിന്റെ ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചു. പ്രദേശത്ത് കാട്ടുപന്നിയുടെആക്രമണങ്ങള്‍ പതിവാകുന്നത് പ്രദേശവാസികളില്‍ ഭീതി പരത്തുകയാണ്

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155224/wildboar-nuisance-severe-youngman-injured-bitten-wildboar-nadapuram-new)