---
title: "#MuslimLeague | മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു "
english_title: "#MuslimLeague #organized #Palestine #solidarity #rally"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155555/muslimleague-organized-palestine-solidarity-rally"
published_at: "2023-10-20T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65328b015383a_rally.jpg"
keywords: []
---

# #MuslimLeague | മുസ്‌ലിം ലീഗ് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **വാണിമേൽ: [** ഗാസയുടെ തെരുവീഥികളിൽ അറുകൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭൂമിവാതുക്കൽ ടൗണിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

## Article Content

**വാണിമേൽ: [** ഗാസയുടെ തെരുവീഥികളിൽ അറുകൊല ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വാണിമേൽ പഞ്ചായത്ത് മുസ്ലിം ലീഗ് ഭൂമിവാതുക്കൽ ടൗണിൽ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗം സി.വി.എം. വാണിമേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.കെ.മജീദ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊറ്റാല സ്വാഗതം പറഞ്ഞു.

കാസിം ദാരിമി പന്തിപ്പൊയിൽ, ജാഫർ വാണിമേൽ, ഒ.പി.മൊയ്തു, ഫൈസി എം.എ. വാണിമേൽ എന്നിവർ പ്രസംഗിച്ചു. ട്രഷറർ കെ.വി.കുഞ്ഞമ്മദ് മാസ്റ്റർ നന്ദി പറഞ്ഞു.

എം.പി. സൂപ്പി ഹാജി, അമ്മത്. പി.പി., കുഞ്ഞബ്ദുല്ല കെ.കെ, നടുക്കണ്ടി മൊയ്തു, സുബൈർ തോട്ടക്കാട്, അസ്ലം കളത്തിൽ, വി.കെ.കുഞ്ഞാലി മസ്റ്റർ, ജാഫർ ദാരിമി, എം.കെ.നൗഷാദ്, ഫായിസ് സി.കെ ജാഫർ. വി.കെ. ഒമുനീർ, സി വി മൊയ്തീൻ ഹാജി, വി.പി.അബ്ദുല്ല, ടി.സി. അന്ത്രു ഹാജി, റസാഖ് പറമ്പത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155555/muslimleague-organized-palestine-solidarity-rally)