---
title: "#PalestineSolidarityRally |   മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി ശ്രദ്ധേയമായി '"
english_title: "#Muslim #Coordination #Committee #Palestine #SolidarityRally #Remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155560/muslim-coordination-committee-palestine-solidarityrally-remarkable"
published_at: "2023-10-20T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65328efda3af3_rally_1.jpg"
keywords: []
---

# #PalestineSolidarityRally |   മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ റാലി ശ്രദ്ധേയമായി '

> **Lead Summary:** **നാദാപുരം:** ** **മുസ്‌ലിം കോർഡിനേഷൻ നാദാപുരം മേഖലാ കമ്മിറ്റി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുദാക്കര പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ഡിപാരിസ് കോർണറിൽ സമാപിച്ച റാലിയിൽ നൂറുക്കണക്കിന് ആളുകൾ അണിനിരന്നു. സമാപന സംഗമം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:** ** **മുസ്‌ലിം കോർഡിനേഷൻ നാദാപുരം മേഖലാ കമ്മിറ്റി നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുദാക്കര പള്ളി പരിസരത്ത് നിന്ന് ആരംഭിച്ച് ഡിപാരിസ് കോർണറിൽ സമാപിച്ച റാലിയിൽ നൂറുക്കണക്കിന് ആളുകൾ അണിനിരന്നു. സമാപന സംഗമം മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു.

ബംഗ്ലത്ത് മുഹമ്മദ് അധ്യക്ഷനായി. സയ്യിദ് ശറഫുദ്ധീൻ ജിഫ്‌രി, സയ്യിദ് ഹസൻ സഖാഫ് തങ്ങൾ, കായക്കൊടി അബ്ദുല്ല മുസ്‌ലിയാർ, ഫൈസൽ പൈങ്ങോട്ടായി, ബിജ്ലാദ് തങ്ങൾ, സഹദ് വാണിമേൽ, വി.വി മുഹമ്മദലി, എം.പി സൂപ്പി, വലിയാണ്ടി ഹമീദ്, എടത്തിൽ നിസാർ, സി.കെ. നാസർ സംസാരിച്ചു.

റാലിക്ക് മേനക്കൊത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാർ, മുജീബ് വഹബി, ടി.എം.വി അബ്ദുൽ ഹമീദ്, എൻ.കെ ജമാൽ ഹാജി, അബ്ബാസ് കണേക്കൽ, ഇ കുഞ്ഞാലി, ചിറക്കൽ റഹ്മത്തുല്ല, ടി.കെ റഫീഖ്, കോറോത്ത് അഹമ്മദ് ഹാജി, കുറുവയിൽ അഹമ്മദ്, മുഹമ്മദ് സാലി, എ.പി. മുനീർ, സി അബ്ദുൽ ഹമീദ്, ജാഫർ വഹബി, നൗഫൽ കുമ്മങ്കോട്, അബ്ദു കക്കംവള്ളി, ഖാസിം ചിയ്യൂർ, സി.വി ഖാലിദ്, എ.ടി നാസർ, ഇ ഹാരിസ്, റഫീഖ് കക്കംവെള്ളി തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155560/muslim-coordination-committee-palestine-solidarityrally-remarkable)