---
title: "#Fruitfarmingproject | നാദാപുരത്ത് പഴവർഗ്ഗ കൃഷി പദ്ധതി ആരംഭിച്ചു "
english_title: "#Fruitfarmingproject #started #Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155562/fruitfarmingproject-started-nadapuram"
published_at: "2023-10-20T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653291482548b_fruit.jpg"
keywords: []
---

# #Fruitfarmingproject | നാദാപുരത്ത് പഴവർഗ്ഗ കൃഷി പദ്ധതി ആരംഭിച്ചു 

> **Lead Summary:** **നാദാപുരം: [** ഗ്രാമ പഞ്ചായത്തിൽ പ്രധാൻ മന്ത്രി കൃഷി സിഞ്ചായ്‌ യോജന പ്രകാരം നടപ്പാക്കുന്ന പഴവർഗ്ഗ കൃഷി പദ്ധതി ആരംഭിച്ചു. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി 450000 രൂപയുടെ തൈകളാണ് നൽകുന്നത്‌.

## Article Content

**നാദാപുരം: [** ഗ്രാമ പഞ്ചായത്തിൽ പ്രധാൻ മന്ത്രി കൃഷി സിഞ്ചായ്‌ യോജന പ്രകാരം നടപ്പാക്കുന്ന പഴവർഗ്ഗ കൃഷി പദ്ധതി ആരംഭിച്ചു. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കുമായി 450000 രൂപയുടെ തൈകളാണ് നൽകുന്നത്‌.

വിയറ്റ്‌നാം പിലാവ്‌, മല്ലിക മാവ്‌, റംബൂട്ടാൻ എന്നീ തൈകളാണ് ആദ്യം നൽകുന്നത്‌. സംയോജിത കൃഷി ചെയ്യുന്ന കർഷകർക്ക്‌ പ്രത്യേക പദ്ധതിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്‌.

ഗ്രാമ പഞ്ചായത്തിൽ നടന്ന പരിപാടി പ്രസിഡന്റ്‌ വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷൻ സി കെ നാസർ, എം സി സുബൈർ, ഗ്രാമ പഞ്ചായത്ത്‌ അംഗം പി പി ആവല കൃഷ്ണൻ, വി ഇ ഒ വിജയൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155562/fruitfarmingproject-started-nadapuram)