---
title: "#step |  ചുവട് ; പാറക്കടവിൽ വനിതാ ലീഗ് സംഗമം ശ്രദ്ധേയമായി"
english_title: "#step #women'sleague #meeting #Parakkadavu  #remarkable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155570/step-womensleague-meeting-parakkadavu-remarkable"
published_at: "2023-10-20T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653293dabb130_chuvadu.jpg"
keywords: []
---

# #step |  ചുവട് ; പാറക്കടവിൽ വനിതാ ലീഗ് സംഗമം ശ്രദ്ധേയമായി

> **Lead Summary:** **നാദാപുരം:**** [ **പാറക്കടവിൽ നടന്ന വനിതാ ലീഗ് സംഗമം - ചുവട് 23 സംഘാടക മികവു കൊണ്ടും വനിതകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഷംല ബഷീർ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. യു കെ നാജിയ അധ്യക്ഷത വഹിച്ചു

## Article Content

**നാദാപുരം:**** [ **പാറക്കടവിൽ നടന്ന വനിതാ ലീഗ് സംഗമം - ചുവട് 23 സംഘാടക മികവു കൊണ്ടും വനിതകളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ നാദാപുരം ചാപ്റ്റർ ചെയർമാൻ എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഷംല ബഷീർ രണ്ടത്താണി മുഖ്യ പ്രഭാഷണം നടത്തി. യു കെ നാജിയ അധ്യക്ഷത വഹിച്ചു

. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എം എസ് സി മാത്തമാറ്റിക്സ് രണ്ടാം റാങ്ക് നേടിയ ഷഹാന ഷെറിൻ പഴയങ്ങാടിയെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ സി എച്ച് സമീറ, വാർഡ് മെമ്പർ ഹാജറ ചെറൂണിയിൽ, മുസ്ലിം ലീഗ് ഭാരവാഹികളായ വി വി മൊയ്തു, ഷഫീഖ് പള്ളിക്കൽ, ഹസ്സൻ പിള്ളാണ്ടി എന്നിവർ സംസാരിച്ചു. കെ നസീറ സ്വാഗതവും കെ അസ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155570/step-womensleague-meeting-parakkadavu-remarkable)