---
title: "#YouthFestival | കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂൾ യുവജനോത്സവം 'ചിലങ്ക' 2023 സംഘടിപ്പിച്ചു"
english_title: "#KallachiGovt:HigherSecondarySchool #Organized #YouthFestival #Chilanka2023"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155595/kallachigovthighersecondaryschool-organized-youthfestival-chilanka2023"
published_at: "2023-10-20T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6532a71e98e05_chilanka.jpg"
keywords: []
---

# #YouthFestival | കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂൾ യുവജനോത്സവം 'ചിലങ്ക' 2023 സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: [ **കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂൾ യുവജനോത്സവം 'ചിലങ്ക' 2023 സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [ **കല്ലാച്ചി ഗവ: ഹയർ സെക്കന്ററി സ്കൂൾ യുവജനോത്സവം 'ചിലങ്ക' 2023 സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: പി ഗവാസ് പരിപാടി ഉദ്‌ഘാടനം ചെയ്തു.

ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീഷ ഒതിയോത്ത് സ്വാഗതവും പി ടി എ പ്രസിഡന്റ് എ ദിലീപ്കുമാർ അധ്യക്ഷത വഹിക്കുകയും ചെയ്തു. ബ്ലോക്ക് ക്ഷേമ കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ധന്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സ്കൂൾ എച്ച് എം ചടങ്ങിന് നന്ദി അർപ്പിച്ചു. സംസ്ഥാന അധ്യാപക സംഘഗാന മത്സരത്തിന് ഒന്നാം സ്ഥാനം നേടിയ കോഴിക്കോട് ജില്ലയിലെ അധ്യാപകരെ ചടങ്ങിൽ ആദരിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155595/kallachigovthighersecondaryschool-organized-youthfestival-chilanka2023)