---
title: "#vilangadbridge | ഉദ്‌ഘാടനത്തിനൊരുങ്ങി വിലങ്ങാട് ഉരുട്ടി പാലം; പണി അവസാന ഘട്ടത്തിലേക്ക് "
english_title: "#vilangadbridge #urutt #ready #inauguration #work #finalstage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155808/vilangadbridge-urutt-ready-inauguration-work-finalstage"
published_at: "2023-10-21T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533984cdd390_palam.jpg"
keywords: []
---

# #vilangadbridge | ഉദ്‌ഘാടനത്തിനൊരുങ്ങി വിലങ്ങാട് ഉരുട്ടി പാലം; പണി അവസാന ഘട്ടത്തിലേക്ക് 

> **Lead Summary:** **വാണിമേൽ: [** വിലങ്ങാട് ഉരുട്ടി പാലത്തിന്റെ പണി അവസാനഘട്ടത്തിൽ. ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന പാലം മലയോര ഹൈവേയുടെ ഭാഗമായാണ് ഇപ്പോൾ പുനർനിർമ്മിക്കുന്നത്.

## Article Content

**വാണിമേൽ: [** വിലങ്ങാട് ഉരുട്ടി പാലത്തിന്റെ പണി അവസാനഘട്ടത്തിൽ. ഉരുൾപൊട്ടലിലും പ്രളയത്തിലും തകർന്ന പാലം മലയോര ഹൈവേയുടെ ഭാഗമായാണ് ഇപ്പോൾ പുനർനിർമ്മിക്കുന്നത്.

ഇതോടെ ഒരു നാടിന്റെ സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. മലയോര ഹൈവേയുടെ ഭാഗമായുള്ള ഫണ്ടിൽ നിന്നും 3.20 കോടി രൂപ ചെലവഴിച്ചാണ് 11 മീറ്റർ വീതിയിലുള്ള പാലത്തിന്റെ പണി പൂർത്തികരിക്കുന്നത്.

ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. പണി പൂർത്തീകരിച്ച പാലം അടുത്ത മാസം ഉദ്ഘാടനം ചെയ്യുമെന്ന് എം.എൽ.എ ഓഫിസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155808/vilangadbridge-urutt-ready-inauguration-work-finalstage)