---
title: "#fakenews | വ്യാജ വാർത്തയെന്ന് സിപിഐ എം; മാലപൊട്ടിച്ചത് വാണിമേൽ സ്വദേശി ബ്രാഞ്ച് സെക്രട്ടറിയെന്ന് കോൺഗ്രസ് പ്രചരണം "
english_title: "#CPIM #fakenews #Congress #propaganda #broken #native #branchsecretary #Vanimeel"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155855/cpim-fakenews-congress-propaganda-broken-native-branchsecretary-vanimeel"
published_at: "2023-10-21T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533c32715be3_cpm.jpg"
keywords: []
---

# #fakenews | വ്യാജ വാർത്തയെന്ന് സിപിഐ എം; മാലപൊട്ടിച്ചത് വാണിമേൽ സ്വദേശി ബ്രാഞ്ച് സെക്രട്ടറിയെന്ന് കോൺഗ്രസ് പ്രചരണം 

> **Lead Summary:** **നാദാപുരം: [** തൂണേരി വെള്ളൂരിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ചത് വാണിമേൽ സ്വദേശി സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സോഷ്യൽ മീഡിയയിൽ കോൺഗ്രസിന്റെ പേരിൽ പ്രചാരണം.

## Article Content

**നാദാപുരം: [** തൂണേരി വെള്ളൂരിൽ സ്ത്രീയുടെ കഴുത്തിൽ നിന്ന് മാലപൊട്ടിച്ചത് വാണിമേൽ സ്വദേശി സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയാണെന്ന് സോഷ്യൽ മീഡിയയിൽ കോൺഗ്രസിന്റെ പേരിൽ പ്രചാരണം.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് യു ഡി എഫ് നിർമ്മിച്ച വ്യാജവാർത്തയാണെന്നും ഇയാൾ ഒരിക്കലും ബ്രാഞ്ച് സെക്രട്ടറിയോ പാർട്ടി മെമ്പറോ ആയിട്ടില്ല. പാർട്ടിയെ പൊതുജനമധ്യത്തിൽ താറടിക്കുന്നതിനായി ബോധപൂർവ്വം പ്രചരിപ്പിക്കുന്ന കള്ള വാർത്ത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം.

കള്ളപ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും സിപിഐ എം വാണിമേൽ ലോക്കൽ സെക്രട്ടറി ടി.പ്രദീപ്കുമാർ വാർത്താ കുറിപ്പിൽ പറഞ്ഞു. സൈബർ കോൺഗ്രസ് എന്ന ഫെയിസ് ബുക്ക് പേജിൽ ഇന്ന് ഉച്ചയോടെയാണ് ഇത്തരത്തിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155855/cpim-fakenews-congress-propaganda-broken-native-branchsecretary-vanimeel)