---
title: "#localwalkmarch | രാജ്യത്തെ രക്ഷിക്കൂ; സി പി ഐ നാദാപുരം ലോക്കൽ കാൽനട ജാഥ സമാപിച്ചു "
english_title: "#Save #country #CPI #Nadapuram #localwalkmarch #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155869/save-country-cpi-nadapuram-localwalkmarch-concluded-new"
published_at: "2023-10-21T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533d9b078f25_cpi_2.jpg"
keywords: []
---

# #localwalkmarch | രാജ്യത്തെ രക്ഷിക്കൂ; സി പി ഐ നാദാപുരം ലോക്കൽ കാൽനട ജാഥ സമാപിച്ചു 

> **Lead Summary:** **നാദാപുരം: [** 'ബി ജെ പിയെ പുറത്താക്കൂ , രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയുള്ള സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ നാദാപുരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ സമാപിച്ചു.

## Article Content

**നാദാപുരം: [** 'ബി ജെ പിയെ പുറത്താക്കൂ , രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയുള്ള സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി പി ഐ നാദാപുരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കാൽനട ജാഥ സമാപിച്ചു.

ചിയ്യൂരിൽ സി പി ഐ മണ്ഡലം സെക്രട്ടറി എം ടി ബാലൻ ഉദ്ഘാടനം ചെയ്തു.

പി.വി കുമാരൻ അദ്ധ്യക്ഷത വഹിച്ചു ജാഥാ ലീഡർ സി.എച്ച് ദിനേശൻ, ശ്രീജിത്ത് മുടപ്പിലായി,ടി. സുഗതൻ., സി.കെ ബാലൻ, വൈശാഖ് കല്ലാച്ചി, കെ.ടി.കെ ചാന്ദിനി, നിവേദ് ബാലകൃഷ്ണൻ, ടി.പി ഷൈജു, കെ.സി കണ്ണൻ, രാഗേഷ് പി. ഇന്ദിര കെ എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

വിവിധ കേന്ദ്ര ങ്ങളിലെ പര്യടനത്തിനു ശേഷംകല്ലാച്ചിയിൽ സമാപിച്ച ജാഥയുടെ സമാപനസമ്മേളനം, ജില്ലാ എക്സിക്യൂട്ടിവംഗം രജീന്ദ്രൻ കപ്പള്ളി ഉദ്ഘാടനം ചെയ്തു, കെ.അശോകൻ അദ്ധ്യക്ഷത വഹിച്ചു.ടി.സുരേഷ് സി.എച്ച് ദിനേശൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155869/save-country-cpi-nadapuram-localwalkmarch-concluded-new)