---
title: "#Tribute | രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്മരണാഞ്ജലി "
english_title: "#Tribute #Martyr #KappummalDiwakaran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/155879/tribute-martyr-kappummaldiwakaran"
published_at: "2023-10-21T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533ddc4e5bed_divakaran.jpg"
keywords: []
---

# #Tribute | രക്തസാക്ഷി കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്മരണാഞ്ജലി 

> **Lead Summary:** **വാണിമേൽ: [** മുസ്ലിംലീഗ് ക്രിമിനൽ സംഘത്തിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്മരണാഞ്ജലി. 35-മത് വാർഷിക രക്തസാക്ഷി ദിനാചരണം വാണിമേലിൽ സമുചിതമായി ആചരിച്ചു.

## Article Content

**വാണിമേൽ: [** മുസ്ലിംലീഗ് ക്രിമിനൽ സംഘത്തിന്റെ കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിച്ച കാപ്പുമ്മൽ ദിവാകരന് നാടിന്റെ സ്മരണാഞ്ജലി. 35-മത് വാർഷിക രക്തസാക്ഷി ദിനാചരണം വാണിമേലിൽ സമുചിതമായി ആചരിച്ചു.

ദിനാചരണത്തിന്റെ ഭാഗമായി വയൽ പീടിക കേന്ദ്രീകരിച്ച് പന്തം കൊളുത്തി പ്രകടനവും ബ്രാഞ്ചുകളിൽ പ്രഭാതഭേരിയും നടന്നു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും കൊടിമരത്തിൽ ലോക്കൽ കമ്മിറ്റി അംഗം ടി വി ആണ്ടി പതാക ഉയർത്തി.

കാപ്പുമ്മലിൽ നടന്ന കമ്യൂണിസ്റ്റ് കുടുംബസംഗമം സിപിഐഎം നാദാപുരം ഏരിയാ സെക്രട്ടറി പി പി ചാത്തു ഉൽഘാടനം ചെയ്തു. കെ ഷൈജു അധ്യക്ഷനായി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി പ്രദീപ്കുമാർ , എൻ പി വാസു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം കെ ബാലൻ , ടി പി കുമാരൻ എന്നിവർ സംസാരിച്ചു. കെ റീജിത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/155879/tribute-martyr-kappummaldiwakaran)