---
title: "#Defamation | ജാതിപ്പേരുവിളിച്ചെന്ന് ആക്ഷേപം; അഭിഭാഷകനെതിരെ മാനനഷ്ട കേസ് "
english_title: "#Allegation #castename #calling #Defamation #case #against #lawyer"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156017/allegation-castename-calling-defamation-case-against-lawyer"
published_at: "2023-10-22T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6534d2726be2e_adv.jpg"
keywords: []
---

# #Defamation | ജാതിപ്പേരുവിളിച്ചെന്ന് ആക്ഷേപം; അഭിഭാഷകനെതിരെ മാനനഷ്ട കേസ് 

> **Lead Summary:** **നാദാപുരം: [** കല്ലാച്ചി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ തമ്മിലുള്ള പോര് മുറുകുന്നു. സഹപ്രവർത്തകനായ അഡ്വ. പി. ബാലഗോപാലനെതിരേ അഡ്വ. പി.പി രാജൻ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.

## Article Content

**നാദാപുരം: [** കല്ലാച്ചി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ തമ്മിലുള്ള പോര് മുറുകുന്നു. സഹപ്രവർത്തകനായ അഡ്വ. പി. ബാലഗോപാലനെതിരേ അഡ്വ. പി.പി രാജൻ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തു.

പരാതിക്കാരനെ ജാതിപേരു വിളിച്ചു അധിക്ഷേപിച്ചതായും പരാതിയിൽ പറയുന്നുണ്ട്. ഇന്നലെ നാദാപുരം മജിസ്ട്രേറ്റ് കോടതി സിറ്റിങ് ഇല്ലാത്തതിനാൽ വടകരയിലാണ് കേസ് ഫയൽ ചെയ്തത്.

കോടതി കേസ് 25 ലേക്ക് മാറ്റി. പി .പി രാജൻ ഉൾപ്പെടെ ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരേ കഴിഞ്ഞാഴ്ച പി. ബാലഗോപാലൻ അപകീർത്തിപ്പെടുത്തിയതായി പരാതി നൽകിയിരുന്നു.

എന്നാൽ ഈ പരാതിയിൽ പറയുന്ന കാര്യങ്ങൾ വാസ്തവ വിരുദ്ധമാണന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഇതിന് പിന്നാലെയാണ് ബാലഗോപാലനെതിരെ രാജൻ പരാതി നൽകിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156017/allegation-castename-calling-defamation-case-against-lawyer)