---
title: "#arrested | ബാർ ജീവനക്കാരന് ക്രൂര മർദ്ദനം; തൂണേരി സ്വദേശി അറസ്റ്റിൽ "
english_title: "#Bar #employee #brutally #assaulted #native #Thuneri #arrested"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156358/bar-employee-brutally-assaulted-native-thuneri-arrested"
published_at: "2023-10-23T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65369e2accae1_vijesh.jpg"
keywords: []
---

# #arrested | ബാർ ജീവനക്കാരന് ക്രൂര മർദ്ദനം; തൂണേരി സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **നാദാപുരം: [** പളളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദനം. തൂണേരി സ്വദേശി അറസ്റ്റിൽ. ചൊക്ലിയിലെ ശ്രീ വെങ്കിടേശ്വര ബാറിലെ മാനേജർ കോടിയേരി ഗീതി ഭവനിൽ ദേവസി പൗലോസിനാണ് മർദ്ധനമേറ്റത്.

## Article Content

**നാദാപുരം: [** പളളൂരിൽ ബാർ ജീവനക്കാരന് ക്രൂര മർദനം. തൂണേരി സ്വദേശി അറസ്റ്റിൽ. ചൊക്ലിയിലെ ശ്രീ വെങ്കിടേശ്വര ബാറിലെ മാനേജർ കോടിയേരി ഗീതി ഭവനിൽ ദേവസി പൗലോസിനാണ് മർദ്ധനമേറ്റത്.

പ്രതിയായ തൂണേരി സ്വദേശി ജയേഷിനെ പള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.

ബാറിന് പുറത്തെ പാർക്കിങ്ങിലൂടെ നടന്നു വരികയായിരുന്ന ഇയാളെ പ്രതി മർദ്ധിക്കുകയും തുടർന്ന് സമീപത്തെ കുഴിയിൽ തള്ളിയിടുകയുമായിരുന്നുവെന്നാണ് പരാതി. തലയിൽ ഹെൽമെറ്റ് ധരിച്ചതിനാലാണ് ജീവൻ രക്ഷപ്പെട്ടത്.

ഗുരുതരമായി പരിക്കേ ദേവസ്വപൗലോസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156358/bar-employee-brutally-assaulted-native-thuneri-arrested)