---
title: "#MSMNadapuram | എം.എസ്.എം നാദാപുരം മണ്ഡലം പ്രീഹൈസെക്കും ഫലസ്‌ത്തീൻ ജനതക്ക് ഐക്യദാർഢ്യവും "
english_title: "#MSMNadapuram #Constituency #Pre-Hisek #Solidarity #Palestinian #People"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156550/msmnadapuram-constituency-pre-hisek-solidarity-palestinian-people"
published_at: "2023-10-24T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537c1c590a86_msm.jpg"
keywords: []
---

# #MSMNadapuram | എം.എസ്.എം നാദാപുരം മണ്ഡലം പ്രീഹൈസെക്കും ഫലസ്‌ത്തീൻ ജനതക്ക് ഐക്യദാർഢ്യവും 

> **Lead Summary:** **നാദാപുരം:[ ** എം.എസ്.എം നാദാപുരം മണ്ഡലം പ്രീ ഹൈസെക്ന് പ്രൗഡോജ്വല സമാപനം. നാദാപുരം മണ്ഡലം എം.എസ്.എം നിരീക്ഷകൻ ഇബ്റാഹീം പി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം:[ ** എം.എസ്.എം നാദാപുരം മണ്ഡലം പ്രീ ഹൈസെക്ന് പ്രൗഡോജ്വല സമാപനം. നാദാപുരം മണ്ഡലം എം.എസ്.എം നിരീക്ഷകൻ ഇബ്റാഹീം പി പരിപാടി ഉദ്ഘാടനം ചെയ്തു.

ഫലസ്ത്തീൻ ജനതയോടുള്ള ഇസ്രായിലിന്റെ കടുത്ത രീതിയിലുള്ള ക്രൂരത എം.എസ്.എം അപലപിച്ചു. മണ്ഡലം പ്രസിഡന്റ്‌ ജുനൈദ് സ്വലാഹി അധ്യക്ഷത വഹിച്ചു. നസീഫ് നല്ലൂർ വിദ്യാർത്ഥികളുമായി സംവദിച്ചു.

ജില്ലാ ജന. സെക്രട്ടറി സഹദ് കണ്ടിയിൽ ജില്ല ഹൈസെക്കിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി. എം.എസ്.എം മുൻ ജില്ല പ്രസിഡന്റ് മുഹമ്മദ്‌ പി.വി എന്നിവർ സംസാരിച്ചു. മണ്ഡലം ജന.സെക്രട്ടറി തെയ്സീർ സ്വാഗതവും ട്രഷറർ മാസിൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156550/msmnadapuram-constituency-pre-hisek-solidarity-palestinian-people)