---
title: "#UDF | വയനാട് ബദൽ റോഡ് കേരള -കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണം - യുഡിഎഫ് "
english_title: "#Wayanad #Alternative #Road #Kerala #Central #Governments #intervene #urgently #UDF"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156576/wayanad-alternative-road-kerala-central-governments-intervene-urgently-udf"
published_at: "2023-10-24T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537d649aa50c_congress.jpg"
keywords: []
---

# #UDF | വയനാട് ബദൽ റോഡ് കേരള -കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണം - യുഡിഎഫ് 

> **Lead Summary:** **നാദാപുരം: [** ചുരമില്ലാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും, കേരളത്തിൽനിന്ന് കർണാടക സംസ്ഥാനത്തിലേക്കു എളുപ്പം എത്താൻ കഴിയുന്നതുമായ പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യഥാർഥ്യവൽക്കരിക്കുന്നതിന്നു വേണ്ടി സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് യുഡിഎഫ്.

## Article Content

**നാദാപുരം: [** ചുരമില്ലാതെ വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതും, കേരളത്തിൽനിന്ന് കർണാടക സംസ്ഥാനത്തിലേക്കു എളുപ്പം എത്താൻ കഴിയുന്നതുമായ പൂഴിത്തോട് -പടിഞ്ഞാറത്തറ റോഡ് യഥാർഥ്യവൽക്കരിക്കുന്നതിന്നു വേണ്ടി സംസ്ഥാന, കേന്ദ്ര സർക്കാറുകൾ അടിയന്തിരമായി ഇടപെടണമെന്ന് യുഡിഎഫ്.

ചുരമില്ലാത്തതിനാൽ അനായസേന യാത്ര സൗകര്യങ്ങൾ ഒരുക്കാൻ കഴിയുന്ന ഈ റോഡ് പ്രവർത്തി 30വർഷം മുമ്പ് ആരംഭിച്ചെങ്കിലും വനഭൂമിയുടെ സാങ്കേതികത്വത്തിന്റെ പേരിൽ മുടങ്ങിപോവുകയാണുണ്ടായത്.

എന്നാൽ വനഭൂമി ഉപാധികളുടെ അടിസ്ഥാനത്തിൽ റോഡുകൾക്ക് വിട്ടുകൊടുക്കാമെന്ന നിലപാടിൽ കേന്ദ്ര സർക്കാർ വന്നതോടെ ഈ റോഡിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന പ്രപ്പോസലുകൾ കേരളം അടിയന്തിരമായി സമർപ്പിച്ചു അനുമതി വാങ്ങണം.

കോഴിക്കോട് ജില്ലയിൽ നിന്നും വയനാട്ടിലേക്കുള്ള രണ്ടു ചുരങ്ങളും അപകട അവസ്ഥയെയാണ് നേരിടുന്നത്. ഇത്കൊണ്ടും, എപ്പോഴും ഗതാഗതകുരുക്ക് അനുഭവപ്പെടുന്നതുകൊണ്ടും ഈ റോഡിന്റെ അനിവാര്യതയും പ്രസക്തിയും മുമ്പത്തേക്കാൾ ഏറെ വർധിച്ചിട്ടുണ്ട്.

റോഡിനു വേണ്ടി വയനാട്ടിലെയും കോഴിക്കോട്ടെയും ജനങ്ങൾ സമരമാരമ്പിക്കാൻ ഒരുങ്ങുകയാണ്. അതിനു എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ജില്ല യുഡിഫ് ചെയർമാൻ കെ ബാലനാരായണനും കൺവീനർ അഹമ്മദ് പുന്നക്കലും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156576/wayanad-alternative-road-kerala-central-governments-intervene-urgently-udf)