---
title: " #camp | ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "#Organized #lifestyle #disease #diagnosis #camp"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156588/organized-lifestyle-disease-diagnosis-camp"
published_at: "2023-10-24T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537e4cf13085_p.jpg"
keywords: []
---

#  #camp | ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: [** പുളിയാവ് ഗവ: എൽപി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇസ്ആഫ് ചാരിറ്റബിൾ ട്രസ്റ്റും പുളിയാവ് ഗവൺമെൻറ് എൽ പി സ്കൂളും പരസ്പര സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: [** പുളിയാവ് ഗവ: എൽപി സ്കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് ഇസ്ആഫ് ചാരിറ്റബിൾ ട്രസ്റ്റും പുളിയാവ് ഗവൺമെൻറ് എൽ പി സ്കൂളും പരസ്പര സഹകരണത്തോടെ ജീവിതശൈലി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു.

മാറി മാറി വരുന്ന ജീവിതശൈലികളും പരമ്പരാഗത ഭക്ഷണ സമ്പ്രദായത്തിൽ വന്ന മാറ്റങ്ങളും നമ്മളറിയാതെ നമ്മളെ കീഴ്പ്പെടുത്തുന്ന പല മാരക രോഗങ്ങൾക്കും കാരണമാകുന്നു.

ഇത്തരം രോഗങ്ങളെ നേരത്തെ കണ്ടെത്തി പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനും മലബാർ ഗോൾഡൻ ഡയമണ്ട്സ് ഇഖ്റ ഹോസ്പിറ്റൽ സ്നേഹ സ്പർശം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 24 10 2013 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ പുളിയാവ് ഗവൺമെൻറ് എൽ പി സ്കൂളിൽ വെച്ച് നടത്തപ്പെട്ട ജീവിതശൈലി രോഗം നിർണയ ക്യാമ്പ് നൂറോളം പേർക്ക് ആശ്വാസകരമായി.

സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ: ഫാത്തിമത്തു സുഹറ പുതിയോട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇസ്ആഫ് ചാരിറ്റബിൾ ട്രസ്റ്റ് കൺവീനർ അൽത്താഫ് കെ കെ അദ്ധ്യക്ഷത വഹിച്ചു.

സുബൈർ പാറേമ്മൽ, ബഷീർ (ക്യാമ്പ് കോഡിനേറ്റർ), ഡോ:തീർത്ഥ, സുബൈർ സി എച്ച്, പുതിയോട്ടിൽ അമ്മദ് ഹാജി, മൂസ്സ കെ എം, അബ്ദുള്ള ഒ വി അമ്മദ് വയലോളി എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാന അധ്യാപിക സുമ ടി പി സ്വാഗതവും ജാബിർ മാസ്റ്റർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156588/organized-lifestyle-disease-diagnosis-camp)