---
title: "#Fazal | ഫസൽ നാദാപുരം കുടുംബം വാർഷികാഘോഷം "
english_title: "#Fazal #Nadapuram #family #anniversary #celebration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156598/fazal-nadapuram-family-anniversary-celebration"
published_at: "2023-10-24T21:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6537ecdc127e2_family.jpg"
keywords: []
---

# #Fazal | ഫസൽ നാദാപുരം കുടുംബം വാർഷികാഘോഷം 

> **Lead Summary:** **പുറമേരി: [ **മാപ്പിള കലാകാരന്മാരും മാപ്പിള കലയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മയായ ഫസൽ നാദാപുരം കുടുംബം വാർഷികാഘോഷവും കുടുംബ സംഗമവും പുറമേരി കുറ്റിയിൽ ജമാൽ വസതിയിൽ നടന്നു.

## Article Content

**പുറമേരി: [ **മാപ്പിള കലാകാരന്മാരും മാപ്പിള കലയെ സ്നേഹിക്കുന്നവരുടെയും കൂട്ടായ്മയായ ഫസൽ നാദാപുരം കുടുംബം വാർഷികാഘോഷവും കുടുംബ സംഗമവും പുറമേരി കുറ്റിയിൽ ജമാൽ വസതിയിൽ നടന്നു.

മുൻ എംഎൽഎ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗായകൻ എം.എ. ഗഫൂർ മുഖ്യാതിഥിയായി.

ഗായകരായ അഷ്റഫ് കൊടുവള്ളി, ഫസൽ നാദാപുരം, കെ.സി ആലിക്കുട്ടി കുന്നമംഗലം, അബ്ദുസ്സലാം നാദാപുരം, തുടങ്ങിയ കലാകാരന്മാരെ ചടങ്ങിൽ ആദരിച്ചു.

സാംസ്കാരിക സമ്മേളനം പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: വി.കെ ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ കെഎം സമീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

അഹമ്മദ് പുന്നക്കൽ പ്രഭാഷണം നടത്തി. മുഹമ്മദ് പുറമേരി, സി.എച്ച്.നജ്മാ ബീവി, സുമയ്യ പാട്ടത്തിൽ, അബു ചിറക്കൽ, രാജു തൊട്ടിൽപാലം തുടങ്ങിയവർ പ്രസംഗിച്ചു. ഗാന മേളയും കലാപരിപാടികളും സംഗമത്തിന് മാറ്റ് കൂട്ടി.

ഷുക്കൂർ കൊടുവള്ളി, അസീസ് താനൂർ, അബ്ദുല്ലക്കോയ തങ്ങൾ ചക്കരപ്പുറത്ത്, മുനീർ നാദാപുരം, അറഫാത്ത് നരിപ്പറ്റ, കാസിം വാണിമേൽ, നൗഫൽ പാറക്കടവ്, മഹമൂദ് പള്ളിയോട്, സി കെ ജമാൽ കുറ്റിയിൽ തുടങ്ങിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156598/fazal-nadapuram-family-anniversary-celebration)