---
title: "#inauguration  |  നരിക്കാട്ടേരിയിൽ നവീകരിച്ച തോടിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി"
english_title: "#inauguration #renovated #canal #Narikatteri #became #national #festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156864/inauguration-renovated-canal-narikatteri-became-national-festival"
published_at: "2023-10-25T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653929bbe529b_thodu_1.jpg"
keywords: []
---

# #inauguration  |  നരിക്കാട്ടേരിയിൽ നവീകരിച്ച തോടിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി

> **Lead Summary:** **നാദപുരം :**[ ]**[ ** നാദാപുരം ഗ്രാമ പഞ്ചായത്ത്, വാർഡ് 12 നരിക്കാട്ടേരിയിൽ നവീകരിച്ച പുളിക്കൂൽ - നരിക്കാട്ടേരി തോടിന്റെ ഭാഗമായ കോടിയങ്കോത്ത് താഴെ തോടിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി യുടെ ഭാഗമായാണ് 40.9 ലക്ഷം രൂപ ചെലവിൽ തോട് നവീകരിച്ചത്.

## Article Content

**നാദപുരം :**[ ]**[ ** നാദാപുരം ഗ്രാമ പഞ്ചായത്ത്, വാർഡ് 12 നരിക്കാട്ടേരിയിൽ നവീകരിച്ച പുളിക്കൂൽ - നരിക്കാട്ടേരി തോടിന്റെ ഭാഗമായ കോടിയങ്കോത്ത് താഴെ തോടിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി. പ്രധാൻ മന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതി യുടെ ഭാഗമായാണ് 40.9 ലക്ഷം രൂപ ചെലവിൽ തോട് നവീകരിച്ചത്.

തോടിന്റെ ഇരുവശങ്ങളും മണ്ണി ടിഞ്ഞ് , കാടും മുള്ളും വളർന്ന് വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് തടസ്സപ്പെട്ട നിലയിലായിരുന്നു. മഴക്കാലത്ത് തോടിന്റെ പരിസരത്തുള്ള വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. നവീകരണ പ്രവൃത്തിയുടെ ഭാഗമായി തോടിന്റെ ആഴം കൂട്ടി , വീതി വർധിപ്പിച്ച്, ഇരുവശത്തും ശക്തമായ സംരക്ഷണഭിത്തി നിർമ്മിച്ചു. ഈ വർഷം കാലവർഷം ശക്തി പ്രപിച്ചപ്പോഴും തോടിന്റെ പരിസര വീടുകളിൽ വെള്ളം കയറിയില്ല.

ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിനാളുകളാണ് പഞ്ചായത്ത് പ്രസിഡണ്ടിനേയും മറ്റ് വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ആനയിച്ചത്. പരിപാടിയുടെ ഉദ്ഘാടനം നാദാപുരം പഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവഹിച്ചു. വാർഡ് മെമ്പർ എ.കെ സുബൈർ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു.

വി. ഇ.ഒ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് മെമ്പർ അഡ്വ:സജീവൻ , പഞ്ചായത്ത് മെമ്പർ പി .പി .ബാലകൃഷ്ണൻ , പി.ഇബ്രാഹിം, ടി.കെ.കുഞ്ഞിരാമൻ, ഇ.മുരളീധരൻ , കെ ജമാൽ തുടങ്ങിയവർ സംസാരിച്ചു. വാർഡ് കൺവീനർ ടി. ഷംസീർ സ്വാഗതവും കെ. അമ്മത് ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156864/inauguration-renovated-canal-narikatteri-became-national-festival)