---
title: "#MuslimLeague | വിലാതപുരത്ത് മുസ്ലിം ലീഗിന് ആസ്ഥാനമന്ദിരം ഒരുങ്ങുന്നു; ബിരിയാണി ചാലഞ്ച് നാടിൻറെ ഉത്സവമായി മാറി "
english_title: "#Headquarter #MuslimLeague #prepared #Vilathapuram #Biryani #challenge #become #festival #nation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156878/headquarter-muslimleague-prepared-vilathapuram-biryani-challenge-become-festival-nation"
published_at: "2023-10-25T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653938a4db746_biriyani.jpg"
keywords: []
---

# #MuslimLeague | വിലാതപുരത്ത് മുസ്ലിം ലീഗിന് ആസ്ഥാനമന്ദിരം ഒരുങ്ങുന്നു; ബിരിയാണി ചാലഞ്ച് നാടിൻറെ ഉത്സവമായി മാറി 

> **Lead Summary:** **പുറമേരി: [** വിലാതപുരത്തെ മുസ്ലിം ലീഗ് ഓഫീസിന്റെ ധനശേഖരണാർത്ഥം നടത്തിയ ബിരിയാണി ചാലഞ്ച് പുറമേരി, ആയഞ്ചേരി, നാദാപുരം പഞ്ചായത്തുകളിൽ നിന്നും കൂടുതൽ ഓർഡർ ലഭിച്ചതോടെ ബിരിയാണി തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലമുള്ള ജനകീയ പങ്കാളിത്തം ഒരു നാടിൻറെ ഉത്സവമായി മാറി.

## Article Content

**പുറമേരി: [** വിലാതപുരത്തെ മുസ്ലിം ലീഗ് ഓഫീസിന്റെ ധനശേഖരണാർത്ഥം നടത്തിയ ബിരിയാണി ചാലഞ്ച് പുറമേരി, ആയഞ്ചേരി, നാദാപുരം പഞ്ചായത്തുകളിൽ നിന്നും കൂടുതൽ ഓർഡർ ലഭിച്ചതോടെ ബിരിയാണി തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലമുള്ള ജനകീയ പങ്കാളിത്തം ഒരു നാടിൻറെ ഉത്സവമായി മാറി.

ഓരോ പ്രദേശങ്ങളിലും ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവിടങ്ങളിലെ എംഎസ്എഫ് പ്രവർത്തകന്മാർ വിതരണം ചുമതല ഏറ്റെടുത്തതോടെ കൃത്യസമയത്ത് തന്നെ എല്ലായിടത്തും ബിരിയാണികൾ എത്തിക്കാൻ കഴിഞ്ഞു.

10776 ബിരിയാണി പാക്കറ്റുകൾ ചാലഞ്ചിലൂടെ വിതരണം നടത്തി. കൃത്യമായ ആസൂത്രണത്തോടെ ശാസ്ത്രീയമായ രീതിയിലൂടെ പ്രവർത്തനങ്ങൾ നടത്താൻ സി.കെ. പോക്കർ മാസ്റ്റർ, കെ.മുഹമദ് സാലി,

സി.കെ.റിയാസ്, മരക്കാട്ടെരി കുഞ്ഞമ്മദ്, സി. കെ. അമ്മദ്, സലാഹ് കായാവുള്ളതിൽ, മഠത്തിൽ റഷീദ്, മാത്തൂർ ഹമീദ്, ഷംനാദ് നെരോത്ത്, കെ.കെ.അമ്മദ് ഹാജി, ഇ. പി. ഫൈസൽ ഹാജി, സി.കെ.ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി.

റഫറൻസ് ലൈബ്രറി, ജനസേവന കേന്ദ്രം, പാലിയേറ്റീവ് കേന്ദ്രം തുടങ്ങി ബൃഹത്തായ പദ്ധതികളോടെയാണ് വിലാതപുരത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്.

മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല വിതരണം ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഭാരവാഹികളായ എസ്.പി കുഞ്ഞഹമ്മദ്, സി.പി.എ. അസീസ്, കെ.കെ നവാസ്,

എം.പി. ഷാജഹാൻ, എ.പി.ഫൈസൽ, കെ സൂപ്പി മാസ്റ്റർ, മുഹമ്മദ് പുറമേരി, ഹാരിസ് കിഴക്കയിൽ, മജീദ് പനയുള്ളകണ്ടി, ശംസു മഠത്തിൽ, വി.പി.ഷക്കീൽ, കെ.എം.സമീർ മാസ്റ്റർ, വി.പി സിനാൻ, എം.എം. മുഹമ്മദ്, എ.കെ.അബ്ദുല്ല തുടങ്ങിയവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156878/headquarter-muslimleague-prepared-vilathapuram-biryani-challenge-become-festival-nation)