---
title: "#vanithaLeague | വനിത ലീഗ് ചുവട് സംഗമം; വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു "
english_title: "#vanithaLeague #chuvad #Meeting #Kozhikode #District #VicePresident #ShakeelaEengoli #inaugurated #event"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/156911/vanithaleague-chuvad-meeting-kozhikode-district-vicepresident-shakeelaeengoli-inaugurated-event"
published_at: "2023-10-25T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6539504ba940d_chuvad.jpg"
keywords: []
---

# #vanithaLeague | വനിത ലീഗ് ചുവട് സംഗമം; വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **പുറമേരി: [** പഞ്ചായത്ത് വനിതാ ലീഗിന്റെ അഭിമുഖത്തിൽ ശാഖാ സംഗമങ്ങൾ ചുവട് 2023 എന്ന പേരിൽ തുടക്കം കുറിച്ചു.

## Article Content

**പുറമേരി: [** പഞ്ചായത്ത് വനിതാ ലീഗിന്റെ അഭിമുഖത്തിൽ ശാഖാ സംഗമങ്ങൾ ചുവട് 2023 എന്ന പേരിൽ തുടക്കം കുറിച്ചു.

കുനിങ്ങാട് ശാഖയിൽ നടന്ന ആദ്യ പരിപാടി വനിതാ ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഷക്കീല ഈങ്ങോളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.റഹീല അധ്യക്ഷത വഹിച്ചു.

നാദാപുരം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ നാസർ മുഖ്യപ്രഭാഷണം നടത്തി.

കെ.മുഹമ്മദ് സാലി, കെ.സൂപ്പി മാസ്റ്റർ, സബിദ കേളോത്ത്, എൻ. കെ അലിമത്ത്, സമീറ കൂട്ടായി, കെ.ബഷീർ മാസ്റ്റർ, എ.കെ. ഷബീർ, നസീർ എളമ്പിലായിൽ എന്നിവർ സംസാരിച്ചു. സൽമ അത്തിയോടി സ്വാഗതവും സീനത്ത് എം.പി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/156911/vanithaleague-chuvad-meeting-kozhikode-district-vicepresident-shakeelaeengoli-inaugurated-event)