---
title: "#Kulangarathvalookroad |തടസങ്ങൾ നീങ്ങുന്നു; കുളങ്ങരത്ത് - വാളൂക്ക് റോഡ് യാഥാർത്ഥ്യമാവുന്നു "
english_title: "#Obstacles #moving #Kulangarathvalookroad #becomes #reality"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157107/obstacles-moving-kulangarathvalookroad-becomes-reality"
published_at: "2023-10-26T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653a4c4bd75cb_road.jpg"
keywords: []
---

# #Kulangarathvalookroad |തടസങ്ങൾ നീങ്ങുന്നു; കുളങ്ങരത്ത് - വാളൂക്ക് റോഡ് യാഥാർത്ഥ്യമാവുന്നു 

> **Lead Summary:** **നാദാപുരം: [** 49 കോടി രൂപ ചിലവിൽ കിഫ് ബി സഹായത്തോടെ നിർമ്മിക്കുന്ന കുളങ്ങരത്ത് - വാളുക്ക് റോഡ് യാഥാർത്ഥ്യമാവുന്നു.

## Article Content

**നാദാപുരം: [** 49 കോടി രൂപ ചിലവിൽ കിഫ് ബി സഹായത്തോടെ നിർമ്മിക്കുന്ന കുളങ്ങരത്ത് - വാളുക്ക് റോഡ് യാഥാർത്ഥ്യമാവുന്നു.

കുന്നുമ്മൽ - നാദാപുരം -നരിപ്പറ്റ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റോഡ് നരിപ്പറ്റ പഞ്ചായത്തിൽ സ്ഥലമേറ്റെടുപ്പ് പൂർത്തിയായിട്ടും നാദാപുരം - കുന്നുമ്മൽ പഞ്ചായത്തിൽ സ്ഥലമേറ്റടുപ്പ് പൂർത്തിയായിരുന്നില്ല.

എന്നാൽ വികസനത്തിനൊപ്പം നിൽക്കാൻ സ്ഥല ഉടമകൾ തീരുമാനിച്ചതോടെ നാദാപുരം കുന്നുമ്മൽ പഞ്ചായത്തിലെ സ്ഥലം ഏറ്റെടുപ്പ് അതിവേഗം പൂർത്തിയാക്കപ്പെടുകയാണ്.

കഴിഞ്ഞ 2 ദിവസമായി ഉടമകളിൽ ഭൂരിഭാഗവും സ്ഥലം കൈമാറിയതോടെ കുളങ്ങരത്ത് വാളുക്ക് റോഡിൻ്റെ പ്രവർത്തനങ്ങൾ തടസങ്ങൾ മാറി മുന്നോട്ട് പോവുകയാണ്.

പ്രവർത്തനങ്ങൾക്ക് സ്ഥല ഉടമകളും ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, നാദാപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എം സി സുബൈർ, പഞ്ചായത്തംഗം എ കെ ബിജിത്ത്, സി അശോകൻ മാസ്റ്റർ, രവീന്ദ്രൻ കെ ടി, ഉമ്മർ കല്ലിൽ, സുരേന്ദ്രൻ പി പി, അഷറഫ്, നാട്ടുകാർ എന്നിവർ നേതൃത്യം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157107/obstacles-moving-kulangarathvalookroad-becomes-reality)