---
title: "#inauguration | പുറമേരി ഗ്രാമ പഞ്ചായത്ത് വിലാതപുരം അംഗനവാടി കെട്ടിടോദ്‌ഘാടനം നാളെ "
english_title: "#PumaariGramaPanchayat #Vilathapuram #Anganwadibuilding #inauguration #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157204/pumaarigramapanchayat-vilathapuram-anganwadibuilding-inauguration-tomorrow"
published_at: "2023-10-26T23:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653aad54d4de5_anganavadi.jpg"
keywords: []
---

# #inauguration | പുറമേരി ഗ്രാമ പഞ്ചായത്ത് വിലാതപുരം അംഗനവാടി കെട്ടിടോദ്‌ഘാടനം നാളെ 

> **Lead Summary:** **പുറമേരി: [ **പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വിലാതപുരം അംഗനവാടി കെട്ടിടോദ്‌ഘാടനം നാളെ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം നിർവ്വഹിക്കും.

## Article Content

**പുറമേരി: [ **പുറമേരി ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് വിലാതപുരം അംഗനവാടി കെട്ടിടോദ്‌ഘാടനം നാളെ. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്‌ഘാടനം നിർവ്വഹിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ജ്യോതിലക്ഷ്മി സ്വാഗതം പറയും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ ചടങ്ങിന് അധ്യക്ഷത വഹിക്കും.

വിലാതപുരത്ത് അംഗനവാടി കെട്ടിടത്തിനായി മൂന്നര സെന്റ് സ്ഥലം എരഞ്ഞിപൊയിൽ മമ്മു ഹാജിയുടെ സ്മരണയ്ക്കായി കുഞ്ഞാമി ഹജ്ജുമ്മ സൗജന്യമായി നൽകുകയായിരുന്നു.

ജില്ലാ പഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് അംഗനവാടി കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചത്.

ചടങ്ങിൽ അങ്കണവാടിക്കായി സ്ഥലം വിട്ടുനൽകിയ കുഞ്ഞാമി ഹജ്ജുമ്മയെ ആദരിക്കും. നാളെ വൈകുന്നേരം മൂന്നുമണിക്കാണ് ഉദ്‌ഘാടനം നടക്കുക.

ജില്ലാ പഞ്ചായത്ത് അംഗം വിമല എൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു പുതിയൊട്ടിൽ,

പഞ്ചായത്ത് ക്ഷേമ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ബീന കല്ലിൽ, വിവിധ രഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157204/pumaarigramapanchayat-vilathapuram-anganwadibuilding-inauguration-tomorrow)