---
title: " #drowned  |  കുറുവന്തേരിയിൽ  സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു"
english_title: "#student #drowned #stream #Kuruvantheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157388/student-drowned-stream-kuruvantheri"
published_at: "2023-10-27T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ba5ba7e91e_drowned.jpg"
keywords: []
---

#  #drowned  |  കുറുവന്തേരിയിൽ  സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു

> **Lead Summary:** **നാദാപുരം:[ **നാദാപുരത്ത് സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി തോട്ടിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിരിയിലാണ് അപകടം . പുതിയടത്ത് -പിലാട്ടിൽ മുഹമ്മദ് ഷംനാസ് ആണ് മരിച്ചത്. വീടിന് അടുത്തെ തോട്ടിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. തോട്ടിൽ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിർത്തിയിരുന്നു.

## Article Content

**നാദാപുരം:[ **നാദാപുരത്ത് സഹോദരനോടൊപ്പം കുളിക്കുകയായിരുന്ന വിദ്യാർത്ഥി തോട്ടിലെ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരിരിയിലാണ് അപകടം . പുതിയടത്ത് -പിലാട്ടിൽ മുഹമ്മദ് ഷംനാസ് ആണ് മരിച്ചത്. വീടിന് അടുത്തെ തോട്ടിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അപകടം. തോട്ടിൽ ബണ്ട് കെട്ടി വെള്ളം തടഞ്ഞു നിർത്തിയിരുന്നു.

ഷംനാസ് മുങ്ങി പോകുന്നത് കണ്ട് സഹോദരൻ ബഹളം വെച്ച് കരയുന്നത് കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. ഉടൻ തന്നെ പാറക്കടവിൽ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കൊയിലാണ്ടി നന്തിയിലെ ദീനിൽ ഹുദാ എന്ന മതപഠനകേന്ദ്രത്തിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥിയാണ് മുഹമ്മദ് ഷംനാസ്.

കഴിഞ്ഞ ദിവസം അവധിയ്ക്ക് മുഹമ്മദ് നാട്ടിലെത്തിയിരുന്നു.വാണിമേൽ സ്വദേശി ആയിഷയുടെയും ചെറ്റക്കണ്ടി സ്വദേശി പരേതനായ ഹാരിസിന്റെയും മകനാണ് ഷംനാസ്. ഉമ്മയുടെ വീടായ കുറുവന്തേരിയിലേക്ക് വിരുന്നുവന്നതായിരുന്നു ഷംനാസ്. പോസ്റ്റുമാർട്ടം ശനിയാഴ്ച രാവിലെ വടകര ജില്ലാ ആശുപത്രിയിൽ നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157388/student-drowned-stream-kuruvantheri)