---
title: "#Financialassistance | ഉന്നത വിജയം; പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നു "
english_title: "#high #achievement #Financialassistance #provided #Scheduled #Caste #students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157429/high-achievement-financialassistance-provided-scheduled-caste-students"
published_at: "2023-10-27T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653bcb2f0952e_application.jpg"
keywords: []
---

# #Financialassistance | ഉന്നത വിജയം; പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുന്നു 

> **Lead Summary:** **നാദാപുരം: [ **2022-23 അധ്യയന വർഷം ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നൽകുന്ന പ്രത്യേക പ്രോത്സാഹന ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**നാദാപുരം: [ **2022-23 അധ്യയന വർഷം ജില്ലയിൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മുഖേന നൽകുന്ന പ്രത്യേക പ്രോത്സാഹന ധനസഹായം നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം, മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി എന്നിവ നവംബർ 25 ന് മുമ്പ് കോഴിക്കോട് ഓഫീസിലോ, കോടഞ്ചേരി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. ഫോൺ : 0495 2376364

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157429/high-achievement-financialassistance-provided-scheduled-caste-students)