---
title: "#NavakeralaSadas | വളയം പഞ്ചായത്ത് നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം നടന്നു "
english_title: "#ValayamPanchayat #NavakeralaSadas #organizing #committee #formation #meeting #held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157690/valayampanchayat-navakeralasadas-organizing-committee-formation-meeting-held"
published_at: "2023-10-28T20:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d28879cf36_valayam.jpg"
keywords: []
---

# #NavakeralaSadas | വളയം പഞ്ചായത്ത് നവകേരളസദസ് സംഘാടകസമിതി രൂപീകരണയോഗം നടന്നു 

> **Lead Summary:** **വളയം: [** നവംബർ ഇരുപത്തിനാലിന് കല്ലാച്ചിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിൻ്റെ വളയം പഞ്ചായത്ത്തല സംഘാടകസമിതി യോഗം നടന്നു.

## Article Content

**വളയം: [** നവംബർ ഇരുപത്തിനാലിന് കല്ലാച്ചിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളസദസിൻ്റെ വളയം പഞ്ചായത്ത്തല സംഘാടകസമിതി യോഗം നടന്നു.

എം എൽ എ ഇ കെ വിജയൻ യോഗം ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷനായി.

നവകേരളസദസിൽ വളയത്ത് നിന്ന് രണ്ടായിരത്തി അഞ്ഞൂറ് ബഹുജനങ്ങളെ പങ്കെടുപ്പിക്കുമെന്നും പരിപാടിയുടെ ഭാഗമായി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്നും തീരുമാനമായി.

നോഡൽ ഓഫീസർ ഡോ: ജോസഫ് കുര്യാക്കോസ്, പി പി ചാത്തു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.

** സംഘാടകസമിതിഭാരവാഹികൾ **

ചെയർമാൻ - കെ പി പ്രദീഷ്   

ജനറൽ കൺവീനർ - ഇ അരുൺകുമാർ (സെക്രട്ടറി വളയംഗ്രാമ പഞ്ചായത്ത്)

വൈസ് ചെയർമാൻമാർ - പിടി നിഷ (വൈസ് പ്രസിഡന്റ് വളയം), കെ വിനോദൻ എം സുമതി, എം കെ അശോകൻ, ജോളി കേച്ചേരി (എൽ എ എസ് ജി ഡി എ ഇ),  ഡോ: സിന്ധുകല (മെഡിക്കൽ ഓഫീസർ),  മനോജ്കുമാർ (പ്രിൻസിപ്പാൾ വളയം എച്ച് എസ് എസ്), വിനീത് (എസ് എച്ച്ഒ വളയം),  ഷൈമ എം (വില്ലേജ് ഓഫീസർ വളയം), അശ്വതി വിജയൻ (കൃഷി ഓഫീസർ വളയം),  സി കെ പ്രസാദ് (പ്രിൻസിപ്പാൾ ഗവ: ഐടി ഐ വളയം)

കൺവീനർമാർ - എം ദിവാകരൻ, ഡോ: ലിജി, ലിജിബ സി എച്ച്, ഡോ: സോന സി എച്ച് ശങ്കരൻ, അനിത പി. , സി ബാലൻ ,പിബിന്ദു, ഷൈലേഷ്കുമാർ എ കെ രവീന്ദ്രൻ, വി ഇ ഒ ബാബു എം രാജൻ എച്ച് എം (വളയം എച്ച് എസ് എസ് )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157690/valayampanchayat-navakeralasadas-organizing-committee-formation-meeting-held)