---
title: "#NavaKeralasadas | നവകേരള സദസ്സ്; എടച്ചേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു "
english_title: "#NavaKeralasadas #EdacheryPanchayath #Organizing #Committee #formed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157705/navakeralasadas-edacherypanchayath-organizing-committee-formed"
published_at: "2023-10-28T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d35e89afaf_edacheri.jpg"
keywords: []
---

# #NavaKeralasadas | നവകേരള സദസ്സ്; എടച്ചേരി പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു 

> **Lead Summary:** **എടച്ചേരി: [** ഈ മാസം 24 ന് കല്ലാച്ചിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി എടച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

## Article Content

**എടച്ചേരി: [** ഈ മാസം 24 ന് കല്ലാച്ചിയിൽ നടക്കുന്ന നവകേരള സദസ്സിന്റെ വിജയത്തിനായി എടച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു.

ഇ.കെ വിജയൻ എം.എൽ.എ സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി അധ്യക്ഷത വഹിച്ചു.

നോഡൽ ഓഫീസർ ഡോ.ജോസഫ് കുര്യാക്കോസ് പദ്ധതി വിശദീകരണവും കൺവീനർ പി.പി ചാത്തു റിപ്പോർട്ട് അവതരണവും നടത്തി. സംഘാടക സമിതി അവതരണം വൈസ് പ്രസിഡന്റ് എം രാജൻ നിർവ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷൻ, എടച്ചേരി എസ്.ഐ ആൻഫി റസൽ, കൃഷി ഓഫീസർ മീനു ജി, ടി.വി ഗോപാലൻ, ടി. അനിൽകുമാർ, സി. സുരേന്ദ്രൻ , ഇ.കെ സജിത്ത്കുമാർ ,വത്സരാജ് മണലാട്ട് , ജനപ്രതിനിധികൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ്മാർ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി വി.പി മോഹൻ രാജ് സ്വാഗതവും വില്ലേജ് ഓഫീസർ കെ രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി സംഘാടക സമിതി ചെയർ പേഴ്സണായും പഞ്ചായത്ത് സെക്രട്ടറി വി പി മോഹൻ രാജ് ജനറൽ കൺവീനറായും 75 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157705/navakeralasadas-edacherypanchayath-organizing-committee-formed)