---
title: "#FireForce | രക്ഷകരായി നാദാപുരം ഫയർ ഫോഴ്‌സ്; വീടിന്റെ ടെറസിനു മുകളിൽ വീണ് പരിക്കേറ്റ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി "
english_title: "#Nadapuram #FireForce #rescuers #injured #youth #fell #terrace #house#broughtdown #safely"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157723/nadapuram-fireforce-rescuers-injured-youth-fell-terrace-housebroughtdown-safely"
published_at: "2023-10-28T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d4e62d0d22_fire.jpg"
keywords: []
---

# #FireForce | രക്ഷകരായി നാദാപുരം ഫയർ ഫോഴ്‌സ്; വീടിന്റെ ടെറസിനു മുകളിൽ വീണ് പരിക്കേറ്റ യുവാവിനെ സുരക്ഷിതമായി താഴെയിറക്കി 

> **Lead Summary:** **നാദാപുരം: [** വീടിന്റെ രണ്ടാം നിലയിലെ ടെറസിനു മുകളിൽ വീണ് പരിക്കേറ്റ് എഴുനേൽക്കാൻ വയ്യാതായ യുവാവിനെ നാദാപുരം അഗ്നി ശമന സേനയെത്തി സുരക്ഷിതമായി താഴെയിറക്കി.

## Article Content

**നാദാപുരം: [** വീടിന്റെ രണ്ടാം നിലയിലെ ടെറസിനു മുകളിൽ വീണ് പരിക്കേറ്റ് എഴുനേൽക്കാൻ വയ്യാതായ യുവാവിനെ നാദാപുരം അഗ്നി ശമന സേനയെത്തി സുരക്ഷിതമായി താഴെയിറക്കി.

യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലേക്കയച്ചു. ചന്ദ്രോത്ത് വീട്ടിൽ അഹമ്മദ് മുതുവടത്തൂരിന്റെ മകനായ മുഹാജിറിനാണ് അപകടം സംഭവിച്ചത്.

വീടിന്റെ രണ്ടാം നിലയിലുള്ള വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ കാലുതെറ്റി രണ്ടാം നിലയുടെ ടെറസിനു മുകളിൽ വീണ് എഴുനേൽക്കാൻ വയ്യാതാവുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാദാപുരം ഫയർ ഫോഴ്‌സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയപ്രകാശ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രവീൺ കുമാർ, അനിൽകുമാർ, ജയേഷ്, പ്രഭീഷ് കുമാർ, ദിൽറസ്, ലിനീഷ് എം,ഷൈജേഷ് എ പി, വിനീത് എസ്, എന്നീ സേന അംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ മുഹാജിറിനെ താഴെയിറക്കി ആംബുലൻസിൽ ആശുപത്രിയിലേക്കയച്ചത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157723/nadapuram-fireforce-rescuers-injured-youth-fell-terrace-housebroughtdown-safely)