---
title: "#avijayaraghavan |  കെ പി കുഞ്ഞിരാമൻ അൻപതാം രക്തസാക്ഷി ദിനം എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും"
english_title: "#Vanimel #KPKunhiraman #50thMartyrDay #avijayaraghavan "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157814/vanimel-kpkunhiraman-50thmartyrday-avijayaraghavan-new"
published_at: "2023-10-29T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e07dedba35_vijayaraghavan.jpg"
keywords: []
---

# #avijayaraghavan |  കെ പി കുഞ്ഞിരാമൻ അൻപതാം രക്തസാക്ഷി ദിനം എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും

> **Lead Summary:** **വാണിമേൽ: [ **വാണിമേൽ കെ പി കുഞ്ഞിരാമൻ അൻപതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 7 മണിക്ക് പന്തം കൊളുത്തി പ്രകടനം നടക്കും.ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് പുഷ്പാർച്ചന നടത്തും.

## Article Content

**വാണിമേൽ: [ **വാണിമേൽ കെ പി കുഞ്ഞിരാമൻ അൻപതാം രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് രാത്രി 7 മണിക്ക് പന്തം കൊളുത്തി പ്രകടനം നടക്കും.ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് പുഷ്പാർച്ചന നടത്തും.

വൈകുന്നേരം പ്രകടനവും പൊതുസമ്മേളനവും നടക്കും. ദിനാചരണം സി പി ഐ എം പൊളിറ്റ്ബ്യൂറോ മെമ്പർ എ.വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യും.

പി മോഹനൻ മാസ്റ്റർ, കെ കെ ലതിക, ജയ്ക്സി തോമസ്, കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ, പി പി ചാത്തു, വിപി കുഞ്ഞികൃഷ്ണൻ, എ എം റഷീദ്, കെ കെ സുരേഷ് മാസ്റ്റർ, കെ കെ സുരേഷ് കുന്നുമ്മൽ എന്നിവർ പങ്കെടുക്കും.

രാത്രി 9 മണിക്ക് കെ പി എ സി യുടെ അപരാജിതർ എന്ന നാടകം അരങ്ങേറും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157814/vanimel-kpkunhiraman-50thmartyrday-avijayaraghavan-new)