---
title: "#ArtsFestival | നാദാപുരം ഉപജില്ല കലോത്സവം; അരൂരിൽ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു "
english_title: "#Nadapuram #subdistrict #ArtsFestival #Welcometeam #formation #meeting #held #Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157836/nadapuram-subdistrict-artsfestival-welcometeam-formation-meeting-held-aroor"
published_at: "2023-10-29T14:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e1fb5a3526_aroor.jpg"
keywords: []
---

# #ArtsFestival | നാദാപുരം ഉപജില്ല കലോത്സവം; അരൂരിൽ സ്വാഗത സംഘ രൂപീകരണ യോഗം നടന്നു 

> **Lead Summary:** **നാദാപുരം: [** നവംബർ 25 മുതൽ 29 വരെ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവം അരൂർ യുപി സ്കൂളിൽ നടക്കും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഉപജില്ലാ കലോത്സവം അരൂർ യുപിയിൽ നടക്കുന്നത്.

## Article Content

**നാദാപുരം: [** നവംബർ 25 മുതൽ 29 വരെ നടക്കുന്ന നാദാപുരം ഉപജില്ല കലോത്സവം അരൂർ യുപി സ്കൂളിൽ നടക്കും. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഉപജില്ലാ കലോത്സവം അരൂർ യുപിയിൽ നടക്കുന്നത്.

കലോത്സവം വിജയിപ്പിക്കുന്നതിനായി നടന്ന സ്വാഗത സംഘ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് എം കെ രതീഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് മെമ്പർ കെ.കെ.സുരേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.എം.വിജയൻ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം.എം.ഗീത, പി ശ്രീലത എം.എ.ലത്തീഫ്, വിനയ രാജ് ശ്രീധർ, എച്ച് എം എൽ ആർ സജിലാൽ എന്നിവർ പരിപാടിയിൽ സംസാരിച്ചു.

എൽ ആർ സജിലാൽ ജനറൽ കൺവീനറായും വി.കെ.ജ്യോതി ലക്ഷ്മി ചെയർപേഴ്‌സണായും എഇഒ വിനയരാജ് ശ്രീധർ ഖജാൻജിയായും സ്വാഗത സംഘ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157836/nadapuram-subdistrict-artsfestival-welcometeam-formation-meeting-held-aroor)