---
title: "#inauguration | വളയം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗനവാടി കെട്ടിടം നാളെ ഉദ്‌ഘാടനം ചെയ്യും "
english_title: "#Valayam #grampanchayat #twelfthward #anganawadi #building #inaugurated #tomorrow"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157942/valayam-grampanchayat-twelfthward-anganawadi-building-inaugurated-tomorrow"
published_at: "2023-10-29T23:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e9b9e0191f_anganavadi.jpg"
keywords: []
---

# #inauguration | വളയം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് അംഗനവാടി കെട്ടിടം നാളെ ഉദ്‌ഘാടനം ചെയ്യും 

> **Lead Summary:** **വളയം: [** വളയം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെറുമോത്ത് പുതുതായി നിർമിച്ച അംഗനവാടി കെട്ടിടം നാളെ ഉദ്‌ഘാടനം ചെയ്യും.

## Article Content

**വളയം: [** വളയം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ചെറുമോത്ത് പുതുതായി നിർമിച്ച അംഗനവാടി കെട്ടിടം നാളെ ഉദ്‌ഘാടനം ചെയ്യും.

നാളെ വൈകുന്നേരം മൂന്നുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അങ്കണവാടികെട്ടിടത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിക്കും. അംഗനവാടി നിർമിക്കാനായി സ്ഥലം സംഭാവന നൽകിയ ടി ടി കെ ഖാദർ ഹാജിയെ ചടങ്ങിൽ ആദരിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ്, ജില്ലാ പഞ്ചായത്ത് മെമ്പർ നജ്മ സി വി എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജ്മ യാസർ, വാർഡ് മെമ്പർ നസീമ നാരേന്റവിട തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157942/valayam-grampanchayat-twelfthward-anganawadi-building-inaugurated-tomorrow)