---
title: "#road  |  ആരുണ്ടിവിടെ ചോദിക്കാൻ ? കല്ലാച്ചിയിൽ റീടാർ ചെയ്ത റോഡ് വീണ്ടും വെട്ടിപൊളിക്കുന്നു"
english_title: "#Who #ask #here #At #Kallachi #retarred #road #being #cut #again"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/157997/who-ask-here-at-kallachi-retarred-road-being-cut-again"
published_at: "2023-10-30T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f31acb713d_road.jpg"
keywords: []
---

# #road  |  ആരുണ്ടിവിടെ ചോദിക്കാൻ ? കല്ലാച്ചിയിൽ റീടാർ ചെയ്ത റോഡ് വീണ്ടും വെട്ടിപൊളിക്കുന്നു

> **Lead Summary:** **നാദാപുരം: [**തകർന്ന് തരിപ്പണമായി ദുരിതം പേറുമ്പോഴൊന്നു ഈ കുഴി വെട്ടുകാരെ കണ്ടില്ല, പ്രതിഷേധത്തിനൊടുവിൽ പിഡബ്യുഡി അധികൃതർ ഉണർന്ന് റീടാറിംഗ് തുടങ്ങിയതോടെ പിക്കാസുമായി റോഡ് വെട്ടിപൊളിക്കാൻ വാട്ടർ അതോറിറ്റി കരാറ്കാരുമെത്തി. ഇവിടെ ചോദിക്കാനും പറയാനുമാരുമില്ലെ എന്നതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ചോദ്യം.

## Article Content

**നാദാപുരം: [**തകർന്ന് തരിപ്പണമായി ദുരിതം പേറുമ്പോഴൊന്നു ഈ കുഴി വെട്ടുകാരെ കണ്ടില്ല, പ്രതിഷേധത്തിനൊടുവിൽ പിഡബ്യുഡി അധികൃതർ ഉണർന്ന് റീടാറിംഗ് തുടങ്ങിയതോടെ പിക്കാസുമായി റോഡ് വെട്ടിപൊളിക്കാൻ വാട്ടർ അതോറിറ്റി കരാറ്കാരുമെത്തി. ഇവിടെ ചോദിക്കാനും പറയാനുമാരുമില്ലെ എന്നതാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ചോദ്യം.

സംസ്ഥാന പാതയിൽ കല്ലാച്ചിയിലാണ് വാട്ടർ അതോറിറ്റി പൈപ്പ് ലൈനിലെ ചോർച്ചയടക്കാൻ റോഡ് വെട്ടി പൊളിക്കുന്നത്. മാസങ്ങളായി ചോർച്ച ഉണ്ടായെങ്കിലും നടപടി എടുക്കാത ജല അതോറിറ്റി റോഡ് റീടാറിംഗ് വരെ എന്തിനാണ് കാത്തിരുന്നത് എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/157997/who-ask-here-at-kallachi-retarred-road-being-cut-again)