---
title: " #Adv.PGawas  |   മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ രാജ്യത്തെ സ്നേഹിക്കുന്നവർ ഒരുമിക്കണം: അഡ്വ: പി ഗവാസ്"
english_title: "#Lovers #country #must #unite #reclaim #secular #India #Adv.PGawas"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158124/lovers-country-must-unite-reclaim-secular-india-advpgawas"
published_at: "2023-10-30T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653fb070c292b_gawas_1.jpg"
keywords: []
---

#  #Adv.PGawas  |   മതേതര ഇന്ത്യയെ വീണ്ടെടുക്കാൻ രാജ്യത്തെ സ്നേഹിക്കുന്നവർ ഒരുമിക്കണം: അഡ്വ: പി ഗവാസ്

> **Lead Summary:** **വളയം: [**ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും തകർക്കുന്ന സംഘപരിവാറിനെ രാജ്യഭരണത്തിൽ നിന്നും പുറത്താക്കി ഇന്ത്യയെ വീണ്ടെടുക്കുന്നതിന് രാജ്യത്തെ സ്നേഹിക്കുന്നവർ ഒരുമിക്കണമെന്ന് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു. സി പി ഐ വളയം ലോക്കൽ കാൽനട ജാഥയുടെ സമാപന സമ്മേളനം വളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

## Article Content

**വളയം: [**ഇന്ത്യയുടെ ജനാധിപത്യവും മതനിരപേക്ഷതയും ഭരണഘടനയും തകർക്കുന്ന സംഘപരിവാറിനെ രാജ്യഭരണത്തിൽ നിന്നും പുറത്താക്കി ഇന്ത്യയെ വീണ്ടെടുക്കുന്നതിന് രാജ്യത്തെ സ്നേഹിക്കുന്നവർ ഒരുമിക്കണമെന്ന് സി പി ഐ ജില്ലാ അസി: സെക്രട്ടറി അഡ്വ: പി ഗവാസ് പറഞ്ഞു. സി പി ഐ വളയം ലോക്കൽ കാൽനട ജാഥയുടെ സമാപന സമ്മേളനം വളയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

അദ്ദേഹം. വർഗീയതയിൽ നിന്നും കോർപറേറ്റ് വത്ക്കരണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ എല്ലാ വിഭാഗം ജനങ്ങളും കൈകോർക്കണമെന്നും ഗവാസ് കൂട്ടിച്ചേർത്തു. സമാപന സമ്മേളനത്തിൽ കെ മനോജൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീജിത്ത് മുടപ്പിലായി, വി പി ശശിധരൻ, ജാഥാലീഡർ സി എച്ച് ശങ്കരൻ മാസ്റ്റർ, ജാഥാ ഡയറക്ടർ ലിനീഷ് അരുവിക്കര, ജാഥാ ഉപ ലീഡർ കെ വി ബീന പ്രസംഗിച്ചു. 'ബി ജെ പിയെ പുറത്താക്കൂ.

.. രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തിയുള്ള സി പി ഐ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാൽനട ജാഥ ചുഴലിയിൽ മണ്ഡലം സെക്രട്ടറി എം.ടി ബാലൻ ഉദ്ഘാടനം ചെയ്തു. എം സി നാണു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ പി ബിനൂപ്, കെ പി ശശി പ്രസംഗിച്ചു. ജാഥ ചുഴലിയിൽ നിന്ന് പ്രയാണം ആരംഭിച്ച്

നിരവുമ്മൽ, പൂവ്വം വയൽ, കല്ലുനിര, അരുവിക്കര, കുറ്റിക്കാട് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷമാണ് വളയത്ത് സമാപിച്ചത്. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ഇ.കെ വിജയൻ എം എൽ.എ , രജീന്ദ്രൻ കപ്പള്ളി, അശ്വിൻ മനോജ്, നിവേദ് ബാലകൃഷ്ണൻ, എരഞ്ഞാട്ട് കൃഷ്ണൻ, കല്ലിൽ രാജു , ആറാക്കൽ രവി , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158124/lovers-country-must-unite-reclaim-secular-india-advpgawas)