---
title: "#lightning |  എടച്ചേരിയിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു"
english_title: "#Eight #fixed-term #laborers #struck #lightning #Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158127/eight-fixed-term-laborers-struck-lightning-edachery"
published_at: "2023-10-30T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f9af969ca4_lightining.jpg"
keywords: []
---

# #lightning |  എടച്ചേരിയിൽ എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഇടിമിന്നലേറ്റു

> **Lead Summary:** **നാദാപുരം : [**നാദാപുരം എടച്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകൾക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. തളർന്നുവീണ തൊഴിലാളികളെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു . ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം ഉണ്ടായത് . എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്.

## Article Content

**നാദാപുരം : [**നാദാപുരം എടച്ചേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളായ എട്ട് സ്ത്രീകൾക്ക് ജോലിക്കിടെ ഇടിമിന്നലേറ്റു. സംഭവത്തിൽ ഒരാൾക്ക് പൊള്ളലേറ്റു. തളർന്നുവീണ തൊഴിലാളികളെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു . ഇന്ന് ഉച്ചകഴിഞ്ഞ് 3.45 ഓടെയായിരുന്നു സംഭവം ഉണ്ടായത് . എടച്ചേരി മൃഗാശുപത്രിക്ക് സമീപം തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്.

എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. ഏഴ് പേർ നാദാപുരം താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ഒരാൾ വടകര ജില്ലാ ആശുപത്രിയിലും . തൊഴിലാളികളുടെ കൂട്ട നിലവിളി കേട്ട് സമീപത്തെ സ്കൂളിൽ നിന്ന് അധ്യാപകരടക്കം എത്തിയാണ് ഇവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158127/eight-fixed-term-laborers-struck-lightning-edachery)