---
title: "#suicide | ഭർത്താവ് നാട്ടിലേക്ക് വരാനിരിക്കെ വാണിമേലിൽ യുവതി മരിച്ച നിലയിൽ "
english_title: "#woman #died #husband #come #home"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158204/woman-died-husband-come-home"
published_at: "2023-10-30T23:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ff383beb96_death.jpg"
keywords: []
---

# #suicide | ഭർത്താവ് നാട്ടിലേക്ക് വരാനിരിക്കെ വാണിമേലിൽ യുവതി മരിച്ച നിലയിൽ 

> **Lead Summary:** **നാദാപുരം: [** നാദാപുരം വാണിമേൽ ഒരു കുട്ടിയുടെ മാതാവായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ താഴെ വെള്ളിയോട് മീത്തലെ കാഞ്ഞിരാടൻ കണ്ടി റഷീദിന്റെയും ജമീലയുടെയും മകൾ ഫർസാന ആണ് മരിച്ചത്.

## Article Content

**നാദാപുരം: [** നാദാപുരം വാണിമേൽ ഒരു കുട്ടിയുടെ മാതാവായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാണിമേൽ താഴെ വെള്ളിയോട് മീത്തലെ കാഞ്ഞിരാടൻ കണ്ടി റഷീദിന്റെയും ജമീലയുടെയും മകൾ ഫർസാന ആണ് മരിച്ചത്.

വിദേശത്ത് ജോലി ചെയ്യുന്ന ഭൂമി വാതുക്കലിലെ ചെന്നാട്ട് സജീറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചതിരിഞ്ഞ് സ്വന്തം വീട്ടിനടുത്ത് മാതൃസഹോദരൻ നൗഷാദിന്റെ വീട്ടിലാണ് ഫർസാനയെ തൂങ്ങിമരിച്ചതായി കണ്ടത്.

ഭർത്താവ് സജീർ ഗൾഫിൽ നിന്ന് നാളെ നാട്ടിൽ വരാനിരിക്കുകയായിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158204/woman-died-husband-come-home)