---
title: "#KPKunhiraman | വാണിമേലിൽ ചുവപ്പിന്റെ കാവൽക്കാർ; ഉജ്വല റാലി കെ.പി കുഞ്ഞിരാമൻ രക്തസാക്ഷിത്യ വാർഷിക ദിനാചരണത്തിന് സമാപനം"
english_title: "#Guardians #Red #Sky #UjwalaRally #concludes #KPKunhiraman #Martyrdom #Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158208/guardians-red-sky-ujwalarally-concludes-kpkunhiraman-martyrdom-anniversary"
published_at: "2023-10-30T23:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653ff64b2f316_martyday.jpg"
keywords: []
---

# #KPKunhiraman | വാണിമേലിൽ ചുവപ്പിന്റെ കാവൽക്കാർ; ഉജ്വല റാലി കെ.പി കുഞ്ഞിരാമൻ രക്തസാക്ഷിത്യ വാർഷിക ദിനാചരണത്തിന് സമാപനം

> **Lead Summary:** **നാദാപുരം: [ **രക്തസാക്ഷിയുടെ ചോരയാൽ ചുവന്നമണ്ണിന്റെ പോരാട്ട വീര്യം കുറഞ്ഞില്ല. വാണിമേലിൽ ചുവപ്പിന്റെ കാവൽക്കാരുടെ കൈകളിൽ അതസ്ഥിന്റെ പ്രസ്ഥാനം ഭദ്രം.

## Article Content

**നാദാപുരം: [ **രക്തസാക്ഷിയുടെ ചോരയാൽ ചുവന്നമണ്ണിന്റെ പോരാട്ട വീര്യം കുറഞ്ഞില്ല. വാണിമേലിൽ ചുവപ്പിന്റെ കാവൽക്കാരുടെ കൈകളിൽ അതസ്ഥിന്റെ പ്രസ്ഥാനം ഭദ്രം.

ഉജ്വല റാലിയോടെ കെ.പി കുഞ്ഞിരാമൻ രക്തസാക്ഷിത്യ വാർഷിക ദിനാചരണത്തിന് സമാപനം. ചെക്കൻ വിളിക്കും പെണ്ണ് വിളിക്കുമെതിരെ ഐതിഹാസിക സമരത്തിലൂടെ ഒരു നാടിൻ്റെ ചരിത്രം മാറ്റി എഴുതുകയും പോരാട്ടങ്ങൾക്ക് നേതൃത്യം കൊടുത്തതിന് ജീവൻ നഷ്ടപ്പെടുകയും ചെയ്ത വാണിമേലിലെ കെ.പി കുഞ്ഞിരാമൻ്റെ രക്തസാക്ഷിത്യത്തിൻ്റെ 50 ആം വാർഷികാചരണത്തിൻ്റെ ഒരു വർഷക്കാലം നീണ്ടു നിന്ന പരിപാടി ഉജ്വല റാലിയോടെയും പൊതു സമ്മേളനത്തോടെയും സമാപിച്ചു.

കൈ കുഞ്ഞുങ്ങളുമായി സ്ത്രീകളും, പ്രായത്തിൻ്റെ അവശതകൾ വകവെയ്ക്കാതെ വയോധികരും, യുവാകളുമുൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത റാലി ആവശകരമായിരുന്നു' ബ്രാഞ്ചുകളുടെ ബേനറുകൾക്ക് പിന്നിൽ ബാൻ്റ് വാദ്യത്തിൻ്റേയും ശിങ്കാരിമേളത്തിൻ്റേയും മുത്തുക്കുടകളുടേയും അകമ്പടിയോടെ നീങ്ങിയ പ്രകടനം ആവശത്തിരയിളകി.

പ്രകടനത്തിന് ശേഷം കൊപ്രക്കളം ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനം സി.പിഐ .എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.എൻ.പി വാസു അദ്ധ്യക്ഷത വഹിച്ചു.

പി.മോഹനൻ മാസ്റ്റർ, കെ.കെ.ലതിക, ജെയിക്ക് സി തോമസ്, കെ.കെ ദിനേശൻ, വി.പി കുഞ്ഞികൃഷ്ണൻ, പി.പി ചാത്തു, എ.എം റഷീദ്, കൂടത്താം കണ്ടി സുരേഷ്,െക കെ സുരേഷ് എന്നിവർ സംസാരിച്ചു . ലോക്കൽ സെക്രട്ടറി ടി.പ്രദീപ് കുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158208/guardians-red-sky-ujwalarally-concludes-kpkunhiraman-martyrdom-anniversary)