---
title: "#KVVES | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം നടത്തി "
english_title: "#NadapuramUnit #KeralaTradersIndustryCoordinatingCommittee #held #annualgeneralbody #meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158387/nadapuramunit-keralatradersindustrycoordinatingcommittee-held-annualgeneralbody-meeting"
published_at: "2023-10-31T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540eaf788cc0_kvves.jpg"
keywords: []
---

# #KVVES | കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം നടത്തി 

> **Lead Summary:** **നാദാപുരം: [** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം നടത്തി.

## Article Content

**നാദാപുരം: [** കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് വാർഷിക ജനറൽബോഡി യോഗം നടത്തി.

നാദാപുരത്തെ ഓട്ടോ പാർക്കിങ്ങ് കൊണ്ട് കച്ചവടക്കാർക്ക് സുഗമമായി കച്ചവടം ചെയ്യാൻ സാധിക്കാത്ത അവസ്ഥ മുൻനിർത്തി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

നാദാപുരം ടൗണിലെ അശാസ്ത്രീയ ഓട്ടോ പാർക്കിങ്ങ് സംവിധാനം മാറ്റി കച്ചവടക്കാർക്ക് സൗകര്യ പ്രദമായി കച്ചവടം ചെയ്യാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് യോഗം ഗ്രാമപഞ്ചായത്തിനോട് ആവശ്യപ്പെട്ടു. നാളെ പഞ്ചായത്തിൽ നിവേദനം സമർപ്പിക്കും.

ജില്ലാ ട്രഷറർ സുനിൽകുമാർ പരിപാടി ഉദ്‌ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഏറത് ഇക്ബാൽ അധ്യക്ഷം വഹിച്ചു.

സെക്രട്ടറി ഹാരിസ് മാതോട്ടത്തിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ യൂണിറ്റ് ജനറൽ സെക്രട്ടറി കണേക്കൽ അബ്ബാസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ സെയ്ദ് കോറോത് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി തേറത്‌ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മണ്ഡലം സെക്രട്ടറി അബൂബക്കർ ഹാജി, ഇബ്രാഹിം ടി പി, നാസർ കെ വി, പ്രവീൺ കുമാർ, സുരേഷ് വി വി, ചന്ദ്രൻ, ഐശ്വര്യ, ജയേഷ് എ പി, റഫീഖ് വി പി, സിദ്ധീഖ് കുപ്പേരി, റഹീം കോറോത് എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158387/nadapuramunit-keralatradersindustrycoordinatingcommittee-held-annualgeneralbody-meeting)