---
title: "#inaugurated  | ഹരിത മിത്രം സ്മാർട് ഗാർബേജ് ക്യു.ആർ. കോഡ് പതിക്കൽ; വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉദ്‌ഘാടനം ചെയ്തു "
english_title: "#HarithaMithram #SmartGarbage #QR #Embedding #code #vanimelPanchayath #President #PSurayyateacher #inaugurated "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158391/harithamithram-smartgarbage-qr-embedding-code-vanimelpanchayath-president-psurayyateacher-inaugurated"
published_at: "2023-10-31T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540f1f1f2e13_qr.jpg"
keywords: []
---

# #inaugurated  | ഹരിത മിത്രം സ്മാർട് ഗാർബേജ് ക്യു.ആർ. കോഡ് പതിക്കൽ; വാണിമേൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ ഉദ്‌ഘാടനം ചെയ്തു 

> **Lead Summary:** **വാണിമേൽ: [ **വാണിമേൽ ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യശേഖരണം സമയബന്ധിതമായും, കുറ്റമറ്റതായും നടത്തുന്നതിനായി ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്യു. ആർ കോഡ് പതിപ്പിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ കെ.പി.കാസിം ഹാജിയുടെ വീട്ടിൽ ക്യു. ആർ കോഡ് പതിച്ചു നിർവ്വഹിച്ചു.

## Article Content

**വാണിമേൽ: [ **വാണിമേൽ ഗ്രാമ പഞ്ചായത്തിലെ അജൈവ മാലിന്യശേഖരണം സമയബന്ധിതമായും, കുറ്റമറ്റതായും നടത്തുന്നതിനായി ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് ആപ്പ് എല്ലാവീടുകളിലും, സ്ഥാപനങ്ങളിലും നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ക്യു. ആർ കോഡ് പതിപ്പിക്കുന്നതിൻ്റെ പഞ്ചായത്ത്തല ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.സുരയ്യ ടീച്ചർ കെ.പി.കാസിം ഹാജിയുടെ വീട്ടിൽ ക്യു. ആർ കോഡ് പതിച്ചു നിർവ്വഹിച്ചു.

മെമ്പർമാരായ എം.കെ.മജീദ്, വി.കെ.മൂസ്സ മാസ്റ്റർ, റസാക് പറമ്പത്ത്, വി.ഇ.ഒ സിദ്ദീഖ്, സിന്ധുചാലിൽ , എച്ച്.ഐ വിബിൻ ലാൽ, ഹരിത മിത്രം പ്രൊജക്റ്റ്‌ കോർഡിനേറ്റർമാരായ സുഭാഷ്, നിധിൻരാജ് എന്നിവർ പങ്കെടുത്തു.

ഹരിതകർമസേനയുടെ മാലിന്യ ശേഖരണ സംസ്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഹരിത മിത്രം എന്ന പേരിൽ അപ്ലിക്കേഷൻ പുറത്തിറക്കുവാൻ പോവുകയാണ്.

ഹരിതമിത്രം സ്മാർട്ട്‌ ഗാർബേജ് മോണിറ്ററിങ് സിസ്റ്റം എന്നാണ് കെൽട്രോണിന്റെ സഹായത്തോടെ പുറത്തിറക്കുന്ന അപ്ലിക്കേഷന്റെ പൂർണ രൂപം.

സംസ്ഥാനത്ത് ഒട്ടാകെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി  മാലിന്യ സംസ്കരണ രംഗത്ത് വളരെ നല്ല പ്രവർത്തനം നടത്തിവരുന്ന വാണിമേൽ ഗ്രാമ പഞ്ചായത്തിൽ ഈ പ്രൊജക്റ്റ്‌ നടപ്പിലാക്കാൻ പോവുകയാണ്.    

പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും, സ്ഥാപനങ്ങളിലും ഹരിത കർമ സേന ക്യു.ആർ. കോഡ് പതിപ്പിക്കും. ഈ ക്യു.ആർ. കോഡ് സ്കാൻ ചെയുമ്പോൾ വീടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭിക്കും, കയ്മാറുന്ന മാലിന്യങ്ങളുടെ  ഇനം, അളവ്, കയ്മാറുന്ന തീയതി, നൽകിയ യൂസർഫീ, യൂസർ ഫീയോ മാലിന്യങ്ങളോ നൽകാത്ത ഉടമകളുടെ വിവരങ്ങൾ എന്നിവ അപ്ലിക്കേഷൻ വഴി ലഭ്യമാകും.

ഗുണബോക്താക്കൾക്  സേവനങ്ങൾ ആവശ്യപ്പെടാനും പരാതികൾ അറിയിക്കാനും വരിസംഖ്യ അടക്കുന്നതും ആപ്പ് വഴി ലഭ്യമാകും. ഹരിത മിത്രം ആപ്പ് സംസ്ഥാനതലം മുതൽ വാർഡ് തലം വരെ മോണിറ്റർ ചെയുവാൻ സാധിക്കും.

പ്ലാസ്റ്റിക്കുകൾ കത്തിക്കുക അലക്ഷ്യമായി വലിച്ചെറിയുക എന്നിങ്ങനെ ഉള്ള കാര്യങ്ങൾ പൊതു ജനങ്ങൾക്ക്  മേലധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരാൻ ഉള്ള പ്രത്യേക സംവിധാനം അപ്ലിക്കേഷൻനിൽ ഉണ്ടാവും.

തന്ദേശ സ്വയംഭരണ വകുപ്പ്, ശുചിത്വ മിഷൻ, ഹരിത കേരള മിഷൻ,എന്നിവയുടെ നേതൃത്വത്തിൽ ആണ് പദ്ധതിയുടെ ഏകോപനം. പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയമായ സംസ്കരണം ആണ് ഈ പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഹരിത മിത്രം മോണിറ്ററിങ് സിസ്റ്റത്തിനു എല്ലാവരുടെയും പരിപൂർണ സഹായ സഹകരണം ഉണ്ടാവണമെന്നും പഞ്ചായത്ത്‌ നിയോഗിക്കുന്ന പ്രതിനിധികൾ സമീപിക്കുമ്പോൾ അവർ ആവശ്യപെടുന്ന വിവരങ്ങൾ നൽകുന്നതിനും ഹരിത മിത്രത്തിന്റെ ഭാഗമായി ക്യു.ആർ. കോഡ്  പതിപ്പിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലം നൽകണമെന്നും പതിപ്പിക്കുന്ന കുർ കോഡ് നീക്കം ചെയ്യുവാനോ നശിപ്പിക്കുവാനോ പാടില്ല എന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158391/harithamithram-smartgarbage-qr-embedding-code-vanimelpanchayath-president-psurayyateacher-inaugurated)