---
title: "#waspstings | പെരുമുണ്ടച്ചേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് "
english_title: "#Several #people #injured #due #waspstings #Perumundacherry"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158467/several-people-injured-due-waspstings-perumundacherry"
published_at: "2023-10-31T23:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65413c36dbced_kadannal.jpeg"
keywords: []
---

# #waspstings | പെരുമുണ്ടച്ചേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** **പെരുമുണ്ടച്ചേരി: [** പെരുമുണ്ടച്ചേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. കോറോത്ത് സുനിത, എൻ.സി കുമാരൻ, തിരുവാണ്ടി പ്രസന്ന, എൻ.സി ഗോപലൻ, പിരകിൽ ബാബു എന്നിവരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

## Article Content

**പെരുമുണ്ടച്ചേരി: [** പെരുമുണ്ടച്ചേരിയിൽ കടന്നൽ കുത്തേറ്റ് നിരവധി പേർക്ക് പരിക്ക്. കോറോത്ത് സുനിത, എൻ.സി കുമാരൻ, തിരുവാണ്ടി പ്രസന്ന, എൻ.സി ഗോപലൻ, പിരകിൽ ബാബു എന്നിവരെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.

സാരമായി പരിക്ക് പറ്റിയ സുനിതയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിമണിയോടെയാണ് സംഭവം.

കടമേരി-അരൂർ റോഡിൽ പിരകിൻകാട് കുന്നിൽ അമ്പലപ്പറമ്പ് ക്ഷേത്രത്തിനടുത്ത പറമ്പിലെ മരത്തിലുണ്ടായിരുന്ന കടന്നൽ കൂടിന് പക്ഷി തട്ടിയതാണ് കടന്നൽ കൂട്ടം ഇളകാൻ കാരണം.

വീടുകളിൽ കഴിയുന്നവരേയും കാൽനട യാത്രക്കാരേയുമാണ് കൂട്ടമായെത്തി ആക്രമിച്ചത്. ചിലർ വെള്ളത്തിൽ ചാടി രക്ഷപ്പെടുകയായിരുന്നു.

വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും വാർഡ് അംഗം കണ്ടോത്ത് റീത്തയുടെ നേതൃത്വത്തിൽ നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158467/several-people-injured-due-waspstings-perumundacherry)