---
title: "#closed | പുറമേരിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കോഴിവിൽപ്പന ശാല അടപ്പിച്ചു "
english_title: "#poultry #shop #operating #license #closed #purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/158788/poultry-shop-operating-license-closed-purameri"
published_at: "2023-11-02T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65431cb7663d6_nadapuram.jpg"
keywords: []
---

# #closed | പുറമേരിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കോഴിവിൽപ്പന ശാല അടപ്പിച്ചു 

> **Lead Summary:** **നാദാപുരം: **പുറമേരിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കോഴിവിൽപ്പന ശാല ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സീൽ ചെയ്തു.

## Article Content

**നാദാപുരം: **പുറമേരിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച കോഴിവിൽപ്പന ശാല ഗ്രാമപഞ്ചായത്തും ആരോഗ്യ വിഭാഗവും സീൽ ചെയ്തു.

പുറമേരി ഗ്രാമപഞ്ചായത്തിലെ പുറമേരി വാട്ടർ ടാങ്കിന് സമീപമുള്ള ഫാമിലി സൂപ്പർമാർക്കറ്റിനോട് അനുബന്ധിച്ച് അനധികൃതമായി നടത്തിവരുന്ന കോഴിയിറച്ചി വില്പനശാല ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും കൂടി അടച്ചു പൂട്ടി സീൽ ചെയ്തു.

കേരള പഞ്ചായത്ത് രാജ് നിയമവും പൊതുജനാരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങളും ലംഘിച്ചും സ്ഥാപനം നടത്തുന്നതായ പരാതി ലഭിച്ചതിനെ തുടർന്നാണ് ഗ്രാമപഞ്ചായത്ത് നടപടി എടുത്തത്.

കോഴി മാലിന്യങ്ങൾ, കോഴി അവശിഷ്ടങ്ങൾ എന്നിവ അലക്ഷ്യമായി നിക്ഷേപിച്ചതായും കോഴിയെ കശാപ്പു ചെയ്ത മുറിയിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്ന തരത്തിലും കാണപ്പെട്ടു.

പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിന്ധു.പി. ജി, ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, അസിസ്റ്റന്റ് സെക്രട്ടറി മീന സി.കെ, ഹെഡ് ക്ലർക്ക് മൂസ ടി.എം, സീനിയർ ക്ലർക്ക്. മഹമൂദ്.കെ, പഞ്ചായത്ത് എച്ച്.ഐ ഷജ്ന കെ. പി, എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/158788/poultry-shop-operating-license-closed-purameri)