---
title: "#sexualviolence  |  പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി"
english_title: "#sexualviolence #against #minorgirls #court #sentenced #accused"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159013/sexualviolence-against-minorgirls-court-sentenced-accused"
published_at: "2023-11-02T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543d958abc48_sexual_violence.jpg"
keywords: []
---

# #sexualviolence  |  പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ സംഭവം; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

> **Lead Summary:** **നാദാപുരം: [ **പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വീട്ടിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി .

## Article Content

**നാദാപുരം: [ **പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ വീട്ടിൽ കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി .

9 വർഷം കഠിന തടവിനും 55,000 രൂപ പിഴയും അടക്കാനാണ് വിധിച്ചിരിക്കുന്നത്. നടുവണ്ണൂർ പഞ്ചായത്തിലെ കാവുന്തറ സ്വദേശി തറോക്കണ്ടി ദാമോദരൻ (72) എന്നയാളെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി പോക്സോ നിയമ പ്രകാരം ശിക്ഷിച്ചിരിക്കുന്നത്.

2022 സെപ്റ്റംബർ മാസം അഞ്ചാം തിയ്യതി നടുവണ്ണൂർ പഞ്ചായത്തിലെ പരാതിക്കാരിയുടെ കുടുംബവീട്ടിൽ നിന്ന് പച്ചക്കറി വാങ്ങാനായി പോയ പ്രായപൂർത്തിയാവാത്ത പട്ടിക വിഭാഗത്തിൽപെട്ട രണ്ടു പെൺകുട്ടികളെ പ്രതി മകന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി ലൈംഗീക അതിക്രമം നടത്തിയെന്നാണ് കേസ്. വിവിധ വകുപ്പുകൾ ചേർത്ത് 9 വർഷവും 55,000 പിഴയും വിധിച്ചത്.

പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എ എസ് പി ടി കെ വിഷ്ണു പ്രദീപ് ഐപിഎസ്, നാദാപുരം ഡിവൈഎസ്പി വി.വി ലതീഷ് എന്നിവർ അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു .

പ്രോസിക്യുഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂര് ഹാജരായി. സീനിയർ സിവിൽ പോലീസ് ഓഫീസർ പി എം ഷാനി പ്രോസിക്യൂഷൻ നടപടികളെ ഏകോപിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159013/sexualviolence-against-minorgirls-court-sentenced-accused)