---
title: "#inaugurated | അത്യാറമലയില്‍ നിന്ന്; നാദാപുരം ഗവ. ആട്സ് ആന്റ് സയൻസ് കോളേജിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു "
english_title: "#Athyaramala #Nadapuram  #drinkingwaterproject #GovtArtsandScienceCollege #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159206/athyaramala-nadapuram-drinkingwaterproject-govtartsandsciencecollege-inaugurated"
published_at: "2023-11-03T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6544cdc43b13f_college.jpg"
keywords: []
---

# #inaugurated | അത്യാറമലയില്‍ നിന്ന്; നാദാപുരം ഗവ. ആട്സ് ആന്റ് സയൻസ് കോളേജിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നാദാപുരം: [ **എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തിയാക്കിയ നാദാപുരം ഗവൺമെന്റ് ആട്സ് ആന്റ് സയൻസ് കോളേജിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

## Article Content

**നാദാപുരം: [ **എം.എൽ.എ. ആസ്തിവികസന ഫണ്ടിൽ നിന്നും 48 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തിയാക്കിയ നാദാപുരം ഗവൺമെന്റ് ആട്സ് ആന്റ് സയൻസ് കോളേജിലെ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇ.കെ. വിജയൻ എം.എൽ.എ. നിർവ്വഹിച്ചു.

ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, ജില്ലാ പഞ്ചായത്ത് അംഗം സി.വി. എം. നജ്മ , ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് അംഗം റീന കിണമ്പ്രമ്മൽ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനിയർ അഭിലാഷ്,

എസ്സ്.പി.ടി.എ. വൈസ് പ്രസിഡന്റ് ശ്രീനി മനത്താനത്ത്, കോളേജ് വികസന സമിതി അംഗങ്ങൾ ആയ കെ.പി. കുമാരൻ, എൻ.കെ. ജമാൽ ഹാജി, ടി. സുഗതൻ, കോളേജ് യുണിയൻ ചെയർമാൻ ജീമിൻ തോമസ്, എൻ.വി സനിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

നിലവിൽ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കുടിവെള്ളം ലഭിക്കില്ലെന്ന ഭൂഗർഭ ജല വകുപ്പിന്റെ റിപ്പോർട്ടിനെ തുടർന്ന് പയന്തോങ്ങിലെ അത്യാറമലയിലെ വാട്ടർ അതോറിറ്റിയുടെ ടാങ്കിൽ നിന്നു പ്രത്യേക പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിച്ചത്.

പുതിയ ബ്ലോക്ക് ഉദ്ഘാടനം കഴിയുനതോടെ കിണർ നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് ശ്രമം നടത്തുെന്നുണ്ടെന്ന് എം.എൽ.എ. അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159206/athyaramala-nadapuram-drinkingwaterproject-govtartsandsciencecollege-inaugurated)