---
title: "#Drugmafia | റൂറൽ എസ്‌ പിക്ക്‌ കത്ത്; നാദാപുരം മേഖലയിലെ മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കണം -വി വി മുഹമ്മദലി "
english_title: "#Letter #RuralSP #Drugmafia #Nadapuram #region #controlled #VVMuhammadali"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159246/letter-ruralsp-drugmafia-nadapuram-region-controlled-vvmuhammadali"
published_at: "2023-11-03T18:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65450cfe9d905_muhammedali.jpg"
keywords: []
---

# #Drugmafia | റൂറൽ എസ്‌ പിക്ക്‌ കത്ത്; നാദാപുരം മേഖലയിലെ മയക്കുമരുന്നു മാഫിയയെ നിയന്ത്രിക്കണം -വി വി മുഹമ്മദലി 

> **Lead Summary:** **നാദാപുരം: [** മേഖലയിൽ മയക്കുമരുന്ന് മാഫിയയകൾ വ്യാപകമാവുകയാണെന്നും അവരെ അമർച്ചചെയ്യാൻ ശക്തമായനടപടി വേണമെന്നുമാവശ്യപ്പെട്ട്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി വി മുഹമ്മദലി വടകര റൂറൽ എസ്‌ പിക്ക്‌ കത്തു നൽകി.

## Article Content

**നാദാപുരം: [** മേഖലയിൽ മയക്കുമരുന്ന് മാഫിയയകൾ വ്യാപകമാവുകയാണെന്നും അവരെ അമർച്ചചെയ്യാൻ ശക്തമായനടപടി വേണമെന്നുമാവശ്യപ്പെട്ട്‌ നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് വി വി മുഹമ്മദലി വടകര റൂറൽ എസ്‌ പിക്ക്‌ കത്തു നൽകി.

മയക്കുമരുന്നുമായി ബന്ധമുള്ളവർ നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ പൊതു ഇടങ്ങളിൽ അക്രമമുണ്ടാക്കുന്നതും കോളജ്‌ -സ്കൂൾ കുട്ടികളെ ഇടനിലക്കാരാക്കുന്നതും തടയേണ്ടതുണ്ട്.

സ്ത്രീകളെയും പെൺകുട്ടികളെയും വലയിലാക്കാൻ ശ്രമിക്കുന്നവരും മാഫിയാ സംഘത്തിലുണ്ട്‌. മയക്കുമരുന്ന് സംഘത്തിന്റെ വൻസ്രാവുകളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡിന് രൂപം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159246/letter-ruralsp-drugmafia-nadapuram-region-controlled-vvmuhammadali)