---
title: "#SchoolArtfest | ഭൂമിവാതുക്കൽ ചാമ്പ്യൻ; വാണിമേൽ പഞ്ചായത്ത് സ്കൂൾ കലാമേള സമാപിച്ചു "
english_title: "#Bhumivathukkal #Champion #VanimelPanchayath #SchoolArtfest #concluded"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/159290/bhumivathukkal-champion-vanimelpanchayath-schoolartfest-concluded"
published_at: "2023-11-03T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654521985a9e4_artsfest.jpg"
keywords: []
---

# #SchoolArtfest | ഭൂമിവാതുക്കൽ ചാമ്പ്യൻ; വാണിമേൽ പഞ്ചായത്ത് സ്കൂൾ കലാമേള സമാപിച്ചു 

> **Lead Summary:** **വാണിമേൽ: [ **രണ്ട് ദിനങ്ങളിലായി കോടിയൂറ എൽ പി സ്കൂളിൽ വെച്ച് നടന്ന വാണിമേൽ പഞ്ചായത്ത് സ്കൂൾ കലാമേള സമാപിച്ചു.

## Article Content

**വാണിമേൽ: [ **രണ്ട് ദിനങ്ങളിലായി കോടിയൂറ എൽ പി സ്കൂളിൽ വെച്ച് നടന്ന വാണിമേൽ പഞ്ചായത്ത് സ്കൂൾ കലാമേള സമാപിച്ചു.

ജനറൽ വിഭാഗത്തിലും അറബിക് സാഹിത്യോത്സവത്തിലുമായി പഞ്ചായത്തിലെ 11 എൽ പി സ്കൂളിലെ ഇരുന്നൂറോളം വിദ്യാർത്ഥികൾ മത്സരിച്ചു. ജനറൽ വിഭാഗത്തിൽ ഭൂമിവാതുക്കൽ എം എൽ പി സ്കൂൾ ചാമ്പ്യൻമാരായി.

വാണിമേൽ ഗ്ളോബൽ പബ്ളിക് സ്കൂളും വാണിമേൽ എം യു പി യും രണ്ടാം സ്ഥാനം പങ്കിട്ടു. ഭൂമിവാതുക്കൽ എൽ പി സ്കൂളിനാണ് മൂന്നാം സ്ഥാനം. അറബിക് സാഹിത്യോത്സവത്തിൽ ഭൂവാതുക്കൽ എൽ പി യും എം എൽപി യും ചാമ്പ്യൻമാരായി.

വാണിമേൽ എം യു പി ക്കാണ് രണ്ടാം സ്ഥാനം. ആ തിഥേയരായ കോടിയൂറ എൽ പി സ്കൂളും വെള്ളിയോട് എൽ പി സ്കൂളും മൂന്നാം സ്ഥാനം പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/159290/bhumivathukkal-champion-vanimelpanchayath-schoolartfest-concluded)