---
title: "#KeralaFestival   |  തൂണേരി ബ്ലോക്ക് കേരളോത്സവം; കപ്പുയർത്തി വാണിമേൽ പഞ്ചായത്ത്"
english_title: "#Thuneri #Block #Kerala #Festival  #win # VanimelPanchayath"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160012/thuneri-block-kerala-festival-win-vanimelpanchayath"
published_at: "2023-11-06T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548cbe7c89d6_vanimel_.jpg"
keywords: []
---

# #KeralaFestival   |  തൂണേരി ബ്ലോക്ക് കേരളോത്സവം; കപ്പുയർത്തി വാണിമേൽ പഞ്ചായത്ത്

> **Lead Summary:** **നാദാപുരം: [ **കഴിഞ്ഞ 12 ദിവസമായി നടന്നുവന്ന തുണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കല്ലാച്ചി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി കലാമത്സരങ്ങളോടെയാണ് തിരശ്ശീല വീണത്. വിവിധ പഞ്ചായത്തുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ വാണിമേൽ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

## Article Content

**നാദാപുരം: [ **കഴിഞ്ഞ 12 ദിവസമായി നടന്നുവന്ന തുണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. കല്ലാച്ചി ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി കലാമത്സരങ്ങളോടെയാണ് തിരശ്ശീല വീണത്. വിവിധ പഞ്ചായത്തുകൾ തമ്മിൽ നടന്ന വാശിയേറിയ മത്സരത്തിൽ വാണിമേൽ പഞ്ചായത്ത് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

അതുപോലെ കായികമേളയിൽ ഒന്നാം സ്ഥാനവും കലാമേളയിൽ രണ്ടാം സ്ഥാനവുമാണ് വാണിമേലിന് ലഭിച്ചിരിക്കുന്നത്. പുറമേരി പഞ്ചായത്ത് ആണ് റണ്ണേഴ്സ് അപ് ആയിരിക്കുന്നത്. കലാമേളയിൽ ഒന്നാം സ്ഥാനം നാദാപുരം പഞ്ചായത്ത് ആണ് നേടിയത്. സമാപന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.കെ അരവിന്ദാക്ഷൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി.വി മുഹമ്മദലി, അഡ്വ.: ജ്യോതി ലക്ഷമി, ജില്ലാ പഞ്ചായത്ത് മെമ്പർ സി വി എം നജ്‌മ ,

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, കെ.കെ. ഇന്ദിര, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസി: അഖില മരിയാട്ട്, മെമ്പർ എ ദിലീപ് കുമാർ, കരിമ്പിൽ ദിവാകരൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160012/thuneri-block-kerala-festival-win-vanimelpanchayath)