---
title: "#inauguration   |   കോടി നേട്ടം; വളയം ഗവ. എച്ച്എസ്എസ്സിൽ വിവിധ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു"
english_title: "#crore #gain #valayam#Govt.  #Various #works #inaugurated #HSS"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160073/crore-gain-valayamgovt-various-works-inaugurated-hss"
published_at: "2023-11-06T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6548fe3bc518d_valayam_school_.jpg"
keywords: []
---

# #inauguration   |   കോടി നേട്ടം; വളയം ഗവ. എച്ച്എസ്എസ്സിൽ വിവിധ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വളയം: [** അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോടികളുടെ വികസനം യാഥാർത്ഥ്യമായി. എംഎൽഎയുട ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ചുറ്റുമതിൽ, പ്രവേശന കവാടം, ഓപ്പൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ. നിർവഹിച്ചു.

## Article Content

**വളയം: [** അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്ന വളയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോടികളുടെ വികസനം യാഥാർത്ഥ്യമായി. എംഎൽഎയുട ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച ചുറ്റുമതിൽ, പ്രവേശന കവാടം, ഓപ്പൺ സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം ഇ കെ വിജയൻ എംഎൽഎ. നിർവഹിച്ചു.

ചടങ്ങിൽ വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രദീഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ബാന്റ് സെറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി വിഎം. നജ്മ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ പി ടി, ബ്ലോക്ക് മെമ്പമ്പർ നജ്മ നാസർ,

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വിനോദൻ , എം കെ അശോകൻ ,എം സുമതി, പഞ്ചായത്ത് അംഗം വി.പി.ശശിധരൻ ,പിടിഎ പ്രസിഡന്റ് എം.ദിവാകരൻ, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിനീഷ് കെ, പ്രിൻസിപ്പൽ മനോജ് കുമാർ കെ, ഹെഡ് മാസ്റ്റർ പി രാജൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160073/crore-gain-valayamgovt-various-works-inaugurated-hss)