---
title: "  #arrest   |    റോഡ് ഉപരോധം; കല്ലാച്ചിയിൽ കെ.എസ്.യു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു"
english_title: "#road #blockade #KSU #students #arrested #Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160255/road-blockade-ksu-students-arrested-kallachi"
published_at: "2023-11-07T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549ede72e47e_k_s_u_.jpg"
keywords: []
---

#   #arrest   |    റോഡ് ഉപരോധം; കല്ലാച്ചിയിൽ കെ.എസ്.യു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു

> **Lead Summary:** **നാദാപുരം : [ **മേഖലയിലെ വിദ്യാലയങ്ങളിൽ പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നൽകിയ കെ.എസ്.യു വിദ്യാർത്ഥികൾ കല്ലാച്ചിയിൽ റോഡ് ഉപരോധിച്ചു.

## Article Content

**നാദാപുരം : [ **മേഖലയിലെ വിദ്യാലയങ്ങളിൽ പഠിപ്പ് മുടക്ക് സമരത്തിന് നേതൃത്വം നൽകിയ കെ.എസ്.യു വിദ്യാർത്ഥികൾ കല്ലാച്ചിയിൽ റോഡ് ഉപരോധിച്ചു.

ഇന്ന് ഉച്ചയോടെയാണ് വിദ്യാർത്ഥി പ്രതിഷേധം. കുറ്റ്യാടി - നാദാപുരം സംസ്ഥാന പാതയാണ് ഉപരോധിച്ചത്. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നാദാപുരം സ്റ്റേഷനിലേക്ക് എത്തിച്ചു. 

കെ എസ് യു വിദ്യാർഥികൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കല്ലാച്ചിയിൽ കെഎസ്‌യു പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. 

റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കെഎസ്‌യു നേതാക്കളായ അഖില മര്യാട്ട് സിദ്ധാർത്ഥ് കക്കട്ടിൽ ഡോണ്ട് കെ തോമസ് അർജുൻ ശ്യാം വടക്കയിൽ ഷിജിൻലാൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ അയച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160255/road-blockade-ksu-students-arrested-kallachi)