---
title: "#honored  |  സ്നേഹാദരം; തലശ്ശേരി - നാദാപുരം റൂട്ടിലോടുന്ന ഹെന്ന ബസ് ഡ്രൈവറെ യാത്രക്കാർ ആദരിച്ചു"
english_title: "#affection #Passengers #honored #Henna #bus driver #Thalassery - Nadapuram route"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160603/affection-passengers-honored-henna-bus-driver-thalassery-nadapuram-route"
published_at: "2023-11-08T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654b7e3357d8a_driver.jpg"
keywords: []
---

# #honored  |  സ്നേഹാദരം; തലശ്ശേരി - നാദാപുരം റൂട്ടിലോടുന്ന ഹെന്ന ബസ് ഡ്രൈവറെ യാത്രക്കാർ ആദരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ:[ **തലശ്ശേരി - നാദാപുരം റൂട്ടിലോടുന്ന ഹെന്ന ബസ് ഡ്രൈവറെ യാത്രക്കാർ ആദരിച്ചു. കുഞ്ഞിപ്പുര മുക്കിലെ യാത്രക്കാരാണ് ലൈൻ ബസ് ആശ്രയിച്ച് നിൽക്കുന്ന വിദ്യാർത്ഥികളെ കൃത്യമായി സ്റ്റോപ്പിൽ നിർത്തി മുഴുവൻ പേരെയും ബസിൽ കയറ്റി വിദ്യാർത്ഥികളുമായി നല്ല രീതിയിൽ സഹകരിച്ചതിൽ ഹെന്ന ബസ് ഡ്രൈവർ അശോകനെ മൊമന്റോ നൽകി ആദരിച്ചത് .

## Article Content

**ഇരിങ്ങണ്ണൂർ:[ **തലശ്ശേരി - നാദാപുരം റൂട്ടിലോടുന്ന ഹെന്ന ബസ് ഡ്രൈവറെ യാത്രക്കാർ ആദരിച്ചു. കുഞ്ഞിപ്പുര മുക്കിലെ യാത്രക്കാരാണ് ലൈൻ ബസ് ആശ്രയിച്ച് നിൽക്കുന്ന വിദ്യാർത്ഥികളെ കൃത്യമായി സ്റ്റോപ്പിൽ നിർത്തി മുഴുവൻ പേരെയും ബസിൽ കയറ്റി വിദ്യാർത്ഥികളുമായി നല്ല രീതിയിൽ സഹകരിച്ചതിൽ ഹെന്ന ബസ് ഡ്രൈവർ അശോകനെ മൊമന്റോ നൽകി ആദരിച്ചത് .

ഇത് മറ്റ് ബസ് ജീവനക്കാരും മാതൃകയാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും നാട്ടുകാർ അറിയിച്ചു. 

വിദ്യാർത്ഥികളെ കയറ്റാതിരിക്കുകയും കൃത്യമായി സ്റ്റോപ്പിൽ നിർത്താതെയും പോകുന്ന ബസ്സുകളെ തടഞ്ഞുവെക്കുന്ന വാർത്തകൾക്കിടയിലാണ് ഡ്രൈവർക്ക് മൊമന്റോ നൽകി ആദരിക്കുന്ന ഇത്തരം അപൂർവമായ കാര്യങ്ങളും നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160603/affection-passengers-honored-henna-bus-driver-thalassery-nadapuram-route)