---
title: "#Co-operativeBank   |  ഹെഡ് ഓഫീസ് നവീകരിച്ചു; ചെക്യാട് സർവീസ് സഹകരണ ബാങ്ക് ആധുനീക ബാങ്കിംഗ് സംവിധാനത്തിൽ"
english_title: "#Headoffice #renovated #Chekyadu #Service #Co-operativeBank #modern #banking #system"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160646/headoffice-renovated-chekyadu-service-co-operativebank-modern-banking-system"
published_at: "2023-11-08T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ba2b04bbfe_bank.jpg"
keywords: []
---

# #Co-operativeBank   |  ഹെഡ് ഓഫീസ് നവീകരിച്ചു; ചെക്യാട് സർവീസ് സഹകരണ ബാങ്ക് ആധുനീക ബാങ്കിംഗ് സംവിധാനത്തിൽ

> **Lead Summary:** **നാദാപുരം : [ **ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം 10 ന് കാലത്ത് 10.30ന് സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനാവും.

## Article Content

**നാദാപുരം : [ **ചെക്യാട് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ്, മെയിൻ ബ്രാഞ്ച് കെട്ടിട ഉദ്ഘാടനം 10 ന് കാലത്ത് 10.30ന് സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. ഇ.കെ വിജയൻ എം.എൽ.എ അധ്യക്ഷനാവും.

മുൻ പ്രസിഡന്റുമാരെ പി മോഹനൻ ആദരിക്കും. ജോയിൻ ഡയറക്ടർ ബി സുധ നിക്ഷേപം സ്വീകരിക്കും. മുൻ ജീവനക്കാരെ അസി. റജിസ്ട്രാർ പി ഷിജു ആദരിക്കും. വൈകീട്ട് 4 ന് നടക്കുന്ന 65 - മത് വാർഷിക സമാപന സഹകരണ സന്ധ്യ രമേശൻ പലേരി ഉദ്ഘാടനം ചെയ്യും.

സഹകരണ ഇൻസ്പെക്ടർ കെ.ടി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. സുറുമി വയനാട് നയിക്കുന്ന ഗാനമേളയും അരങ്ങേറും. വാർത്താ സമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് പി സുരേന്ദ്രൻ, സെക്രട്ടറി കെ ഷാനിഷ് കുമാർ, ഡയറക്ടർമാരായ നെല്ലൂർ അമ്മദ്, എൻ.കെ അശോകൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160646/headoffice-renovated-chekyadu-service-co-operativebank-modern-banking-system)