---
title: "#awareness |  ട്രൈബൽ കോളനിയിൽ ആരോഗ്യ ബോധവൽക്കരണം"
english_title: "#Health #awareness #tribal #colony"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160713/health-awareness-tribal-colony"
published_at: "2023-11-09T09:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654c5dbf697cc_CLASS1.jpg"
keywords: []
---

# #awareness |  ട്രൈബൽ കോളനിയിൽ ആരോഗ്യ ബോധവൽക്കരണം

> **Lead Summary:** **വളയം: [ **ജനമൈത്രി പോലീസിന്റെയും , കുടുംബ ആരോഗ്യ കേന്ദ്രം -വാണിമേലിന്റെയും നേതൃത്വത്തിൽ വിലങ്ങാട് അടുപ്പിൽ കോളനിയിൽ ക്ലാസ് നടത്തി . മദ്യവും മയക്കുമരുന്നും കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അഡീഷണൽ സബ് ഇൻസ്പെക്ടർ ഹരിദാസ് എം .കെ സംസാരിച്ചു.

## Article Content

**വളയം: [ **ജനമൈത്രി പോലീസിന്റെയും , കുടുംബ ആരോഗ്യ കേന്ദ്രം -വാണിമേലിന്റെയും നേതൃത്വത്തിൽ വിലങ്ങാട് അടുപ്പിൽ കോളനിയിൽ ക്ലാസ് നടത്തി . മദ്യവും മയക്കുമരുന്നും കുടുംബത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് അഡീഷണൽ സബ് ഇൻസ്പെക്ടർ ഹരിദാസ് എം .കെ സംസാരിച്ചു.

പകർച്ചവ്യാധികളെയും പ്രതിരോധ മാർഗങ്ങളെയും കുറിച്ച് വാണിമേൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയരാജ് ക്ലാസ് എടുത്തു . സിവിൽ പോലീസ് ഓഫീസർ രജിൻ , ജൂനി: ഹെൽത്ത് ഇൻസ്പെക്ടർ വിജയരാഘവൻ .പി , എന്നിവർ സംസാരിച്ചു. ആശാവർക്കർമാരായ സന്ധ്യ, നിർമ്മല എന്നിവർ പങ്കെടുത്തു.സീനിയർസിവിൽ പോലീസ് ഓഫീസർ അനീവൻ .എം സ്വാഗതവും, നന്ദു . എ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160713/health-awareness-tribal-colony)