---
title: "#MuslimLeague  |  മാർച്ചും ധർണ്ണയും ; വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിംലീഗ്"
english_title: "#March #Dharna #MuslimLeague #against #increase #electricity #charges"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/160813/march-dharna-muslimleague-against-increase-electricity-charges"
published_at: "2023-11-09T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654ca49ad74de_muslim_league.jpg"
keywords: []
---

# #MuslimLeague  |  മാർച്ചും ധർണ്ണയും ; വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിംലീഗ്

> **Lead Summary:** **നാദാപുരം : [**[ ]വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത കെഎസ്ഇബി ഓഫീസ് മാർച്ചും ധർണ്ണയും കല്ലാച്ചിയിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം : [**[ ]വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ സംസ്ഥാന മുസ്ലിംലീഗ് കമ്മിറ്റി ആഹ്വാനം ചെയ്ത കെഎസ്ഇബി ഓഫീസ് മാർച്ചും ധർണ്ണയും കല്ലാച്ചിയിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

ടി ടി കെ ഖാദർ ഹാജി അധ്യക്ഷത വഹിച്ചു . നാദാപുരം , വളയം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ നുറുക്കണക്കിനാളുകൾ പങ്കെടുത്തു . ഓഫിസ് കവാടത്തിൽ മാർച്ചിനെ പോലീസ് തടഞ്ഞു .

തുടർന്ന് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി . എം പി സൂപ്പി , ടി എം വി അബ്ദുൽ ഹമീദ് , വലിയാണ്ടി ഹമീദ് ,വി വി മുഹമ്മദലി , സി കെ നാസർ , കോറോത്ത് അഹമ്മദ് ഹാജി , വി അബ്ദുൽ ജലീൽ ,നസീർ വളയം ,മുസ്തഫ കുന്നുമ്മൽ , അറഫാത്ത് വളയം , വി ടി കെ മുഹമ്മദ് ,,സിപി അജ്മൽ ,കോമത്ത് റഫീഖ് ,തായമ്പത്ത് കുഞ്ഞാലി, എന്നിവർ സംസാരിച്ചു .

എൻ കെ ജമാൽ ഹാജി ,ചിറക്കൽ റഹ്മത്തുള്ള , ഇ കുഞ്ഞാലി , പി മുനീർ മാസ്റ്റർ , ടി കെ റഫീഖ് , എൻ അഹമ്മദ് കുട്ടി ,പൊറ്റത്തുങ്കൽ ഹമീദ് ,നംഷീദ് കുനിയിൽ , കേരി അമ്മദ് ,സി ഐ ഡി അമ്മദ്, സി കെ ജമാൽ എന്നിവർ നേതൃത്വം നൽകി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/160813/march-dharna-muslimleague-against-increase-electricity-charges)