---
title: "ജന്മനാടിൻ്റെ വിട; പോലീസിലെ ജനകീയനായിരുന്ന  എസ്ഐ രാജന് ജന്മനാടിൻ്റെ വിട"
english_title: "Farewell to the birthplace; Farewell to SI Rajan, who was popular in the police"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/16082/farewell-to-the-birthplace-farewell-to-si-rajan-who-was-popular-in-the-police"
published_at: "2021-12-14T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b8b20593eba_si.jpg"
keywords: []
---

# ജന്മനാടിൻ്റെ വിട; പോലീസിലെ ജനകീയനായിരുന്ന  എസ്ഐ രാജന് ജന്മനാടിൻ്റെ വിട

> **Lead Summary:** **അരൂര്‍: ** സര്‍വ്വീസിലിരിക്കെ തികച്ചും ജനകീയനായി ആദരവ് നേടിയ റിട്ട എസ് ഐ കരുവാണ്ടി രാജന് നാട് വിട നല്‍കി. പോലീസിലെ കരുവാണ്ടി ഒരിക്കലും ആരുടേയും അതൃപ്തിക്ക് കാരണക്കാരനായിട്ടില്ല. എ ആര്‍ വിഭാഗത്തില്‍ ജോലിയില്‍ കയറി പിന്നീട് വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്ത രാജന്‍ വളയം സ്റ്റേഷനില്‍ നിന്ന് എസ് ഐ യായി വിരമിച്ചത്.

## Article Content

**അരൂര്‍: ** സര്‍വ്വീസിലിരിക്കെ തികച്ചും ജനകീയനായി ആദരവ് നേടിയ റിട്ട എസ് ഐ കരുവാണ്ടി രാജന് നാട് വിട നല്‍കി. പോലീസിലെ കരുവാണ്ടി ഒരിക്കലും ആരുടേയും അതൃപ്തിക്ക് കാരണക്കാരനായിട്ടില്ല. എ ആര്‍ വിഭാഗത്തില്‍ ജോലിയില്‍ കയറി പിന്നീട് വിവിധ സ്റ്റേഷനുകളില്‍ ജോലി ചെയ്ത രാജന്‍ വളയം സ്റ്റേഷനില്‍ നിന്ന് എസ് ഐ യായി വിരമിച്ചത്.

കാക്കി അഴിച്ചു വെച്ചാല്‍ കൃഷിയിലും മറ്റെല്ലാ ജോലിയിലും വ്യാപൃതനായിരുന്ന രാജന്‍ ജീവകാരുണ്യ,പൊതു പ്രവര്‍ത്തകനായിരുന്നു. നാട്ടിലുള്ളവരുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് സഹായിക്കാന്‍ സന്മനസ് കാട്ടിയിരുന്നു. നാദാപുരം സി ഐ ഫായിസിന്റെ പോലീസ് യാത്രാ മൊഴി നല്‍കി.

ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പൈട വിവിധ തുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. രാജന്റെ വേര്‍ പാടില്‍ സര്‍വ്വ കക്ഷി യോഗം അനുശോചിച്ചു.

വാര്‍ഡ് അംഗം എം എം ഗീത അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം പി ശ്രീലത,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്‌കരന്‍,പി സി രാജേഷ്,എം വിജയന്‍,കളത്തില്‍ ബാബു,പയന്തോടി പ്രദീഷ്,ടി കെ രാഘവന്‍,പോലീസ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡന്റ് കെ പി സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/16082/farewell-to-the-birthplace-farewell-to-si-rajan-who-was-popular-in-the-police)